കൊച്ചി: അമൃത വിശ്വവിദ്യാപീഠത്തിലെ വിവിധ കാമ്പസുകളിലേക്കുള്ള ഒന്നാംഘട്ട പിഎച്ച്ഡി പ്രവേശനങ്ങള്‍ 20ന് അവസാനിക്കും.
എന്‍ജിനിയറിംഗ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, കംപ്യൂട്ടിംഗ്, ആര്‍ട്സ്, ഹ്യുമാനിറ്റീസ് ആന്‍ഡ് കൊമേഴ്സ്, ഫിസിക്കല്‍ സയന്‍സസ്, സോഷ്യല്‍ ആന്‍ഡ് ബിഹേവിയറല്‍ സയന്‍സസ്, മാനേജ്മെന്റ്, ലൈഫ് സയന്‍സസ്, മെഡിക്കല്‍ സയന്‍സസ് തുടങ്ങിയ വിഷയങ്ങളിലാണു സര്‍വകലാശാല ഗവേഷണ അവസരങ്ങള്‍ ഒരുക്കുന്നത്.
കൊച്ചി, അമരാവതി, അമൃതപുരി, ബംഗളൂരു, കോയമ്പത്തൂര്‍, ചെന്നൈ, മൈസൂരു, ഫരിദാബാദ് എന്നീ കാമ്പസുകളിലാണ് പ്രവേശനം. ബിരുദാനന്തര ബിരുദത്തില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങൾക്ക് www.amrita.edu/phd സന്ദര്‍ശിക്കുക/
[email protected] എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക.