അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ ദന്തൽ കോളജുകൾ, സ്വകാര്യ സ്വാശ്രയ ദന്തൽ കോളജുകൾ എന്നിവിടങ്ങളിലെ 2025 ലെ പി.ജി. ദന്തൽ കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ ഇന്നു മുതൽ 13വരെയുള്ള തീയതികളിൽ വൈകുന്നേരം നാലിനുള്ളിൽ പ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ചതിൽ നിശ്ചിത സമയത്തിനുള്ളിൽ പ്രവേശനം നേടാത്ത വിദ്യാർഥികളുടെ അലോട്ട്മെന്റും, ഓപ്ഷനുകളും റദ്ദാകും. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് സന്ദർശിക്കുക.