ബിഎസ്സി നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി: വ്യക്തിഗത അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സർക്കാർ/ സ്വാശ്രയ സ്ഥാപനങ്ങളിലെ 202526 വർഷത്തെ പ്രഫഷണൽ ഡിഗ്രി ഇൻ നഴ്സിംഗ് & പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre .kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
അപേക്ഷാർഥികൾ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിച്ച് Confirm ബട്ടൺ ക്ലിക്ക് ചെയ്യണം. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ സമർപ്പിക്കുന്നതിനുള്ള തീയതി അഞ്ചിനു വൈകുന്നേരം അഞ്ചുവരെയുമാണ്.
പുതിയ ക്ലെയിമുകൾ നൽകുവാൻ സാധിക്കുകയില്ല. വിവരങ്ങൾ പരിശോധിച്ച് വരുത്തേണ്ടുന്ന മാറ്റങ്ങൾ ഉണ്ടെങ്കിൽ അത് വരുത്തേണ്ടതും ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യേണ്ടതുമാണ്. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്ലോഡ് ചെയ്യാത്തവരുടെ ക്ലെയിം/അപേക്ഷ നിരസിക്കപ്പെടും. കൂടുതൽ വിവരങ്ങൾക്ക്: 04712560363,