ജിഎസ്ടി കോഴ്സ്: ജൂലൈ ഏഴുവരെ അപേക്ഷിക്കാം
തിരുവനന്തപുരം: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (GIFT) തൊഴിലധിഷ്ടിത പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജിഎസ്ടി കോഴ്സിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ ഏഴുവരെ നീട്ടി.
അംഗീകൃത സർവകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഒരു വർഷത്തെ കോഴ്സിൽ 180 മണിക്കൂർ പരിശീലനമാണ് (ക്ലാസ്റൂം ഓൺലൈൻ/ഓഫ് ലൈൻ/ഹൈബ്രിഡ്) ഉൾപ്പെടുത്തിയിട്ടുള്ളത്.
വിദ്യാർഥികൾ, സർക്കാർ അർധസർക്കാർ, പൊതുമേഖലാ ജീവനക്കാർ, പ്രവാസികൾ, റിട്ടയർ ചെയ്തവർ, മുതിർന്ന പൗരന്മാർ എന്നിവർ ഉൾപ്പെട്ട 14 വിഭാഗങ്ങൾക്ക് ഫീസിളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.gift.res.in. ഫോൺ: 04712596970, 9446466224, 9446176506, 9995446032.