University News
പോ​ളി​ടെ​ക്‌​നി​ക് ഡി​പ്ലോ​മ: സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 202526 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തി​​​ലെ സം​​​സ്ഥാ​​​ന​​​ത്തെ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​ർ/​​​എ​​​യ്ഡ​​​ഡ്/ IHRD/CAPE/ LBS/സ്വാ​​​ശ്ര​​​യ പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക് കോ​​​ള​​​ജു​​​ക​​​ളി​​​ലെ പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക് ഡി​​​പ്ലോ​​​മ ര​​​ണ്ടാം വ​​​ർ​​​ഷ​​​ത്തി​​​ലേ​​​ക്ക് നേ​​​രി​​​ട്ടു​​​ള്ള ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന്‍റെ സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ ജൂ​​​ലൈ 11 മു​​​ത​​​ൽ 15 വ​​​രെ അ​​​താ​​​തു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ക്കും.

അ​​​പേ​​​ക്ഷ​​​ക​​​ർ www.polyadmission.org/letൽ ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ള്ള ഷെ​​​ഡ്യൂ​​​ളി​​​ലെ സ​​​മ​​​യ​​​ക്ര​​​മ​​​മ​​​നു​​​സ​​​രി​​​ച്ച് സ്ഥാ​​​പ​​​ന​​​ത്തി​​​ൽ നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​ക​​​ണം. സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​നി​​​ൽ അ​​​പേ​​​ക്ഷ​​​ക​​​ന് ഏ​​​ത് സ്ഥാ​​​പ​​​ന​​​ത്തി​​​ലേ​​​യും ഏ​​​ത് ബ്രാ​​​ഞ്ചു​​​ക​​​ളി​​​ലേ​​​ക്കും പു​​​തി​​​യ ഓ​​​പ്ഷ​​​നു​​​ക​​​ൾ ന​​​ൽ​​​കാം.

ഒ​​​ഴി​​​വു​​​ക​​​ൾ നി​​​ക​​​ത്തു​​​ന്ന​​​തി​​​നാ​​​യി നി​​​ല​​​വി​​​ലെ റാ​​​ങ്ക് ലി​​​സ്റ്റി​​​ലെ അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ അ​​​ഭാ​​​വ​​​ത്തി​​​ൽ നി​​​ല​​​വി​​​ൽ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്കും പു​​​തു​​​താ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. പു​​​തു​​​താ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ www.poly admission.org/let അ​​​ഡ്മി​​​ഷ​​​ൻ പോ​​​ർ​​​ട്ട​​​ലി​​​ലെ ഹോം ​​​പേ​​​ജി​​​ൽ ല​​​ഭ്യ​​​മാ​​​യി​​​ട്ടു​​​ള്ള One Time Registration ലി​​​ങ്ക് വ​​​ഴി ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഓ​​​ൺ​​​ലൈ​​​നാ​​​യി ഫീ​​​സ് അ​​​ട​​​ച്ച​​​തി​​​നു ശേ​​​ഷം ല​​​ഭി​​​ക്കു​​​ന്ന ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ന​​​മ്പ​​​ർ ഉ​​​പ​​​യോ​​​ഗി​​​ച്ച് Candidate login link വ​​​ഴി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.

സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​നു വേ​​​ണ്ടി പു​​​തു​​​താ​​​യി പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് One Time Registrationനും ​​​അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പ​​​ണ​​​ത്തി​​​നും ജൂ​​​ലൈ 10 വ​​​രെ അ​​​വ​​​സ​​​രം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. One Time Registration ഫീ​​​സാ​​​യി പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ 200 രൂ​​​പ​​​യും മ​​​റ്റു വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ 400 രൂ​​​പ​​​യും ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​ട​​​യ്ക്ക​​​ണം.

നി​​​ല​​​വി​​​ലു​​​ള്ള റാ​​​ങ്ക് ലി​​​സ്റ്റി​​​ലേ​​​ക്ക് പു​​​തു​​​താ​​​യി ല​​​ഭി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ൾകൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കും. നി​​​ല​​​വി​​​ൽ ല​​​ഭ്യ​​​മാ​​​യ ഒ​​​ഴി​​​വു​​​ക​​​ൾ പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക് കോ​​​ള​​​ജ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ www.poly admission.org/let വെ​​​ബ്‌​​​സൈ​​​റ്റി​​​ലെ Vacancy Position എ​​​ന്ന ലി​​​ങ്ക് വ​​​ഴി മ​​​ന​​​സി​​​ലാ​​​ക്കാം. നി​​​ല​​​വി​​​ലെ റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​ർ അ​​​ത് പ​​​രി​​​ശോ​​​ധി​​​ച്ച് ഒ​​​ഴി​​​വു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​യ പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക് കോ​​​ള​​​ജി​​​ൽ ഹാ​​​ജ​​​രാ​​​കു​​​വാ​​​ൻ ശ്ര​​​ദ്ധി​​​ക്ക​​​ണം.
More News