എസ്എസ്സി കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ: 3,131 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്സി) 2025ലെ കംബൈൻഡ് ഹയർ സെക്കൻഡറി (10+2) ലെവൽ പരീക്ഷ പ്രഖ്യാപിച്ചു.
ലോവർ ഡിവിഷൻ ക്ലർക്ക് (എൽഡിസി), ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജെഎസ്എ), ഡാറ്റാ എൻട്രി ഓപ്പറേറ്റർ (ഡിഇഒ) തസ്തികകളിലായി 3,131 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ടയർ1 കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2025 സെപ്റ്റംബർ 8 മുതൽ 18 വരെ നടക്കും. ടയർ2 പരീക്ഷ 2026 ഫെബ്രുവരിമാർച്ച് മാസങ്ങളിൽ നടത്തും.
അപേക്ഷാ ഫീസ് 100 രൂപയാണ്. വനിതകൾ, എസ്സി/എസ്ടി, പിഡബ്ല്യുഡി, മുൻസൈനികർ എന്നിവർക്ക് ഫീസ് അടയ്ക്കേണ്ടതില്ല. അപേക്ഷകൾ ഓൺലൈനായി www.ssc. gov.in വെബ്സൈറ്റ് വഴി ജൂലൈ 18ന് രാത്രി 11ന് മുമ്പ് സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് www.ssc.gov.in, www.ssckkr. kar.nic.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാം.