എൽഎൽഎം കോഴ്സ്: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരളത്തിലെ നാല് സർക്കാർ ലോ കോളജുകളിലേയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ ലോ കോളജുകളിലേയും 202526 അധ്യയന വർഷത്തെ എൽഎൽഎം കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
പ്രവേശന പരീക്ഷ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ ഓൺലൈനായാണ് നടത്തുന്നത്. ഇതിനായി ജൂലൈ 10ന് വൈകുന്നേരം അഞ്ചുവരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee. kerala.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
പ്രവേശന പരീക്ഷയുടെ വിശദാംശങ്ങൾ അടങ്ങുന്ന പ്രോസ്പെക്ടസുകൾ, വിജ്ഞാപനങ്ങൾ എന്നിവ www.cee.kerala.gov.in ൽ ലഭ്യമാണ്.