University News
സർവകലാശാലാ സംശയങ്ങൾ
ഡ​​യ​​ഗ്നോ​​സ്റ്റി​​ക് ടെ​​ക്നോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ൽ ന​​മ്മു​​ടെ രാ​​ജ്യ​​ത്ത് പ​​ഠി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന പാ​​രാമെ​​ഡി​​ക്ക​​ൽ / അ​​ലെ​​യ്ഡ് മെ​​ഡി​​ക്ക​​ൽ പ്രോ​​ഗ്രാ​​മു​​ക​​ൾ (ഡി​​ഗ്രി, ഡി​​പ്ലോ​​മ) ഏ​​തെ​​ല്ലാ​​മാ​​ണ്? അ​​വ​​യു​​ടെ തൊ​​ഴി​​ൽസാ​​ധ്യ​​ത​​ക​​ളും ജോ​​ബ് റോ​​ളു​​ക​​ളും വി​​വ​​രി​​ക്കാ​​മോ?

എ​​സ്.​​ സി​​താ​​ര, അ​​തി​​ര​​ന്പു​​ഴ, കോ​​ട്ട​​യം.

ഡ​​യ​​ഗ്നോ​​സ്റ്റി​​ക് ടെ​​ക്നോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ലെ പാ​​രാ​​മെ​​ഡി​​ക്ക​​ൽ/​​അ​​ലെ​​യ്ഡ് മെ​​ഡി​​ക്ക​​ൽ പ്രോ​​ഗ്രാ​​മു​​ക​​ളി​​ൽ ഡോ​​ക്ട​​റെ രോ​​ഗ​​നി​​ർ​​ണ​​യ​​ത്തി​​ന് സ​​ഹാ​​യി​​ക്കു​​ന്ന പ്ര​​ധാ​​ന​​പ്പെ​​ട്ട ബി​​രു​​ദ, ഡി​​പ്ലോ​​മ പ്രോ​​ഗ്രാ​​മു​​ക​​ൾ താ​​ഴെ പ​​റ​​യു​​ന്ന​​വ​​യാ​​ണ്.

1) ബി​​എ​​സ്‌സി ​​മെ​​ഡി​​ക്ക​​ൽ ല​​ബോ​​റ​​ട്ട​​റി ടെ​​ക്നോ​​ള​​ജി

ഇ​​ത് ഒ​​രു പ്രഫ​​ഷ​​ണ​​ൽ ബി​​രു​​ദ​​മാ​​ണ്. പ്ര​​ധാ​​ന​​മാ​​യും ര​​ക്തം, ടി​​ഷ്യു തു​​ട​​ങ്ങി​​യ​​വ പ​​രി​​ശോ​​ധി​​ച്ച് രോ​​ഗ​​നി​​ർ​​ണ​​യം ന​​ട​​ത്തു​​ന്നു. ഈ ​​പ്രോ​​ഗ്രാം പൂ​​ർ​​ത്തീ​​ക​​രി​​ക്കു​​ന്ന​​വ​​ർ​​ക്ക് തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ ല​​ഭി​​ക്കു​​ന്ന​​ത് ഹോ​​സ്പി​​റ്റ​​ൽ ലാ​​ബ്, ഡ​​യ​​ഗ്നോ​​സ്റ്റി​​ക് സെ​​ന്‍റ​​ർ, ബ്ല​​ഡ് ബാ​​ങ്ക് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ്. റി​​സ​​ർ​​ച്ച് ലാ​​ബ് ടെ​​ക്നോ​​ള​​ജി​​സ്റ്റ് എ​​ന്ന​​താ​​യി​​രി​​ക്കും ജോ​​ലി​​യു​​ടെ പേ​​ര്.

2) ഡി​​പ്ലോ​​മ ഇ​​ൻ മെ​​ഡി​​ക്ക​​ൽ ല​​ബോ​​റ​​ട്ട​​റി ടെ​​ക്നോ​​ള​​ജി

ഒ​​രു ഡി​​പ്ലോ​​മ പ്രോ​​ഗ്രാ​​മാ​​ണി​​ത്്. ബി​​രു​​ദ​​ധാ​​രി​​ക​​ളാ​​യ മെ​​ഡി​​ക്ക​​ൽ ലാ​​ബ് ടെ​​ക്നീ​​ഷ​​നു ല​​ഭി​​ക്കു​​ന്ന​​തി​​നു തു​​ല്യ​​മാ​​യ ക​​രി​​യ​​ർ സാ​​ധ്യ​​ത ല​​ഭി​​ക്കാ​​ൻ ഇ​​ട​​യി​​ല്ല. സാ​​ല​​റി​​യു​​ടെ കാ​​ര്യ​​ത്തി​​ലും വ്യ​​ത്യാ​​സ​​മു​​ണ്ടാ​​കും.

ലാ​​ബ് ടെ​​ക്നീ​​ഷൻ എ​​ന്ന​​താ​​ണ് ഈ ​​പ്രോ​​ഗ്രാം പ​​ഠി​​ക്കു​​ന്ന​​തി​​ലൂ​​ടെ ല​​ഭി​​ക്കു​​ന്ന ജോ​​ബ് റോ​​ൾ. ഹോ​​സ്പി​​റ്റ​​ൽ ലാ​​ബ്, ഡ​​യ​​ഗ്നോ​​സ്റ്റി​​ക് സെ​​ന്‍റ​​ർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് തൊ​​ഴി​​ൽ സാ​​ധ്യ​​ത ഉ​​ള്ള​​ത്.

3) ബി​​എ​​സ്‌സി ​​റേ​​ഡി​​യോ​​ള​​ജി & ഇ​​മേ​​ജിം​​ഗ് ടെ​​ക്നോ​​ള​​ജി (ആ​​ർ​​ഐ​​ടി/​​എം​​ഐ​​ടി)

എ​​ക്സ്​​റേ, സി​​ടി, എം​​ആ​​ർ​​ഐ, അ​​ൾ​ട്രാ​​സൗ​​ണ്ട് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള പ​​രി​​ശീ​​ല​​ന​​മാ​​ണ് ഈ ​​പ്രോ​​ഗ്രാം പ​​ഠി​​ക്കു​​ന്ന​​തി​​ലൂ​​ടെ പ​​ഠി​​താ​​വി​​ന് ല​​ഭി​​ക്കു​​ന്ന​​ത്. ആ​​ധു​​നി​​ക കാ​​ല​​ത്ത് കൂ​​ടു​​ത​​ൽ തൊ​​ഴി​​ല​​വ​​സ​​രം തു​​റ​​ക്കു​​ന്ന​​താ​​ണ് ഈ ​​പ്രോ​​ഗ്രാം.

റേ​​ഡി​​യോ​​ഗ്രാ​​ഫ​​ർ, ടെ​​ക്നീ​​ഷൻ എ​​ന്നി​​വ​​യാ​​ണ് ജോ​​ബ് റോ​​ൾ. ആ​​ശു​​പ​​ത്രി​​ക​​ൾ, ഇ​​മേ​​ജിം​​ഗ് സെ​​ന്‍റ​​റു​​ക​​ൾ തു​​ട​​ങ്ങി​​യ ഇ​​ട​​ങ്ങ​​ളി​​ലാ​​ണ് തൊ​​ഴി​​ൽ ല​​ഭി​​ക്കു​​ക.

4) ഡി​​പ്ലോ​​മ ഇ​​ൻ റേ​​ഡി​​യോ​​ള​​ജി & ഇ​​മേ​​ജിം​​ഗ് ടെ​​ക്നോ​​ള​​ജി

ഡി​​പ്ലോ​​മ പ്രോ​​ഗ്രാ​​മാ​​ണ്. ബി​​രു​​ദ പ്രോ​​ഗ്രാ​​മി​​ന് ല​​ഭി​​ക്കു​​ന്ന പ​​രി​​ഗ​​ണ​​ന ഡി​​പ്ലോ​​മ പ്രോ​​ഗ്രാ​​മി​​ൽ ല​​ഭി​​ക്കാ​​ൻ സാ​​ധ്യ​​ത​​യി​​ല്ല. റേ​​ഡി​​യോ​​ഗ്രാ​​ഫ​​ർ/​​എ​​ക്സ്​​റേ ടെ​​ക്നീ​​ഷൻ എ​​ന്നീ ജോ​​ബ് റോ​​ളു​​ക​​ളാ​​ണ് പ്ര​​ധാ​​ന​​മാ​​യും ല​​ഭി​​ക്കു​​ക. ആ​​ശു​​പ​​ത്രി​​ക​​ൾ, ഡ​​യ​​ഗ്നോ​​സ്റ്റി​​ക് സെ​​ന്‍റ​​റു​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ തൊ​​ഴി​​ൽ ല​​ഭി​​ക്കും.

5)ബി​​എ​​സ്‌സി ​​കാ​​ർ​​ഡി​​യോ വാ​​സ്കു​​ല​​ർ ടെ​​ക്നോ​​ള​​ജി (സി​​വി​​ടി) / കാ​​ർ​​ഡി​​യാ​​ക് കെ​​യ​​ർ ടെ​​ക്നോ​​ള​​ജി (സി​​സി​​ടി)

ഹൃ​​ദ​​യ​​സം​​ബ​​ന്ധ​​മാ​​യ രോ​​ഗ​​നി​​ർ​​ണ​​യ​​ത്തി​​ൽ ഡോ​​ക്ട​​ർ​​മാ​​ർ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ആ​​ശ്ര​​യി​​ക്കു​​ന്ന ഇ​​സി​​ജി, എ​​ക്കോ, ടി​​എം​​ടി, കാ​​ത്ത് ലാ​​ബ് എ​​ന്നി​​വയും അ​​തി​​നോ​​ട​​നു​​ബ​​ന്ധ​​മാ​​യ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളും പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കു​​ന്ന​​തി​​നുള്ള പ​​രി​​ശീ​​ല​​ന​​ം ഈ ​​പ്രോ​​ഗ്രാം പ​​ഠി​​ക്കു​​ന്ന​​തി​​ലൂ​​ടെ പ​​ഠി​​താ​​വി​​നു ല​​ഭ്യ​​മാ​​കു​​ന്നു.

ഹൃ​​ദ​​യ​​സം​​ബ​​ന്ധ​​മാ​​യ ചി​​കി​​ത്സ​​യുടെയും അ​​ത്ത​​രം രോ​​ഗ​​ങ്ങ​​ളു​​ടെ​​യും വ​​ർ​​ധ​​ന​​വ്, ഏ​​റ്റ​​വും ആ​​ധു​​നി​​ക​​മാ​​യ ചി​​കി​​ത്സാ സം​​വി​​ധാ​​ന​​ങ്ങ​​ളു​​ടെ ക​​ട​​ന്നു​​വ​​ര​​വ് എ​​ന്നി​​വ ഈ ​​പ്രോ​​ഗ്രാം പ​​ഠി​​ച്ച​​വ​​ർ​​ക്ക് ധാ​​രാ​​ളം തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ ന​​ൽ​​കു​​ന്നു.

കാ​​ർ​​ഡി​​യാ​​ക് ടെ​​ക്നോ​​ള​​ജി​​സ്റ്റ്, കാ​​ത്ത് ലാ​​ബ് ടെ​​ക്നീ​​ഷൻ എ​​ന്നി​​ങ്ങ​​നെ വ്യ​​ത്യ​​സ്ത​​ങ്ങ​​ളാ​​യ ജോലികളിൽ ഹോ​​സ്പി​​റ്റ​​ലു​​ക​​ളി​​ലും അ​​നു​​ബ​​ന്ധ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും തൊ​​ഴി​​ൽ ല​​ഭി​​ക്കും.

6) ഡി​​പ്ലോ​​മ ഇ​​ൻ ഇ​​സി​​ജി ടെ​​ക്നോ​​ള​​ജി

ഇ​​ല​​ക്ട്രോ​​കാ​​ർ​​ഡി​​യോ​​ഗ്രാം എ​​ടു​​ക്കു​​ന്ന​​തി​​ലും വി​​ശ​​ക​​ല​​നം ചെ​​യ്യു​​ന്ന​​തി​​ലു​​മുള്ള പ​​രി​​ശീ​​ല​​ന​​മാ​​ണ് ഈ ​​പ്രോ​​ഗ്രാ​​മി​​ലൂ​​ടെ ല​​ഭി​​ക്കു​​ന്നത്. ഇ​​സി​​ജി ടെ​​ക്നീ​​ഷ​​ൻ എ​​ന്ന​​താ​​ണ് ല​​ഭി​​ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള പ്ര​​ധാ​​ന ജോ​​ലി.

7) ബി​​എ​​സ്‌സി ​​ന്യൂ​​റോ ഇ​​ല​​ക്ട്രോ​​ഫി​​സി​​യോ​​ള​​ജി ടെ​​ക്നോ​​ള​​ജി / ന്യൂ​​റോ സ​​യ​​ൻ​​സ് ടെ​​ക്നോ​​ള​​ജി

സ​​യ​​ൻ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ചി​​കി​​ത്സ​​യി​​ലാ​​ണ് ഈ ​​പ്രോ​​ഗ്രാം വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​വ​​ർ​​ക്ക് പ്ര​​വ​​ർ​​ത്ത​​നമേ​​ഖ​​ല തു​​റ​​ക്കു​​ന്ന​​ത്.​​ ത​​ല​​ച്ചോ​​റി​​ന്‍റെ​​യും നാ​​ഡീ​​വ്യ​​വ​​സ്ഥ​​യു​​ടെ​​യും പ്ര​​വ​​ർ​​ത്ത​​നം പ​​ഠി​​ക്കു​​ന്ന ടെ​​സ്റ്റു​​ക​​ൾ (ഇ​​ഇ​​ജി, ഇ​​എം​​ജി, എ​​ൻ​​സി​​എ​​സ്) ന​​ട​​ത്തു​​ന്ന ന്യൂ​​റോ​​ഫി​​സി​​യോ​​ള​​ജി ടെ​​ക്നോ​​ള​​ജി​​സ്റ്റ് മേ​​ഖ​​ല​​യിൽ തൊ​​ഴി​​ല​​വ​​സ​​ര​​മു​​ണ്ട് .

8) ഡി​​പ്ലോ​​മ ഇ​​ൻ ഇ​​ഇ​​ജി/​​ഇ​​എം​​ജി ടെ​​ക്നോ​​ള​​ജി

ഇ​​ഇ​​ജി/​​ഇ​​എം​​ജി ടെ​​സ്റ്റു​​ക​​ൾ ന​​ട​​ത്തു​​ന്ന ടെ​​ക്നി​​ക്ക​​ൽ പ​​രി​​ശീ​​ല​​നം. ജോ​​ബ് റോ​​ൾ: ഇ​​ഇ​​ജി/​​ഇ​​എം​​ജി ടെ​​ക്നീ​​ഷൻ.

9) ബി​​എ​​സ്‌സി ​​വൈ​​റോ​​ള​​ജി & ഇ​​മ്യൂ​​ണോ​​ള​​ജി

വൈ​​റ​​സു​​ക​​ളെ​​യും പ്ര​​തി​​രോ​​ധ​​ശേ​​ഷി​​യെ​​യും കു​​റി​​ച്ച് പ​​ഠി​​ക്കു​​ന്നു. ബി​​എ​​സ്‌സി ​​വൈ​​റോ​​ള​​ജി ആ​​ൻ​​ഡ് ഇ​​മ്യൂ​​ണോ​​ള​​ജി പ​​ഠി​​ക്കു​​ന്ന​​വ​​ർ​​ക്ക് വൈ​​റോ​​ള​​ജി ലാ​​ബ് ടെ​​ക്നോ​​ള​​ജി​​സ്റ്റ്, റി​​സ​​ർ​​ച്ച് അ​​സി​​സ്റ്റ​​ന്‍റ് തു​​ട​​ങ്ങി​​യ ജോ​​ലി​​ക​​ളാ​​ണ് ല​​ഭി​​ക്കു​​ക.

10) ഡി​​പ്ലോ​​മ ഇ​​ൻ ക്ലി​​നി​​ക്ക​​ൽ പാത്തോ​​ള​​ജി

രോ​​ഗ​​നി​​ർ​​ണ​​യ​​ത്തി​​നാ​​യി മ​​നു​​ഷ്യ​​ശ​​രീ​​ര​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​വി​​ധ​​ങ്ങ​​ളാ​​യ സാ​​ന്പി​​ളു​​ക​​ൾ പ​​രി​​ശോ​​ധി​​ക്കു​​ന്നു. അ​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ചി​​കി​​ത്സ നി​​ശ്ച​​യി​​ക്കു​​ന്ന​​തി​​ന് ഡോ​​ക്ട​​റെ സ​​ഹാ​​യി​​ക്കു​​ന്ന ജോ​​ലി​​യാ​​ണ് ഈ ​​കോ​​ഴ്സ് പ​​ഠി​​ക്കു​​ന്ന​​തി​​ലൂ​​ടെ പ​​ഠി​​താ​​വ് സാ​​ധ്യ​​മാ​​ക്കു​​ന്ന​​ത്. ഈ ​​പ്രോ​​ഗ്രാ​​മി​​ന്‍റെ ജോ​​ബ് റോ​​ൾ: പാ​​ത്തോ​​ള​​ജി ലാ​​ബ് ടെ​​ക്നീ​​ഷ​​ൻ്.

11) ബി​​എ​​സ് സി/​​ഡി​​പ്ലോ​​മ ഇ​​ൻ ഹി​​സ്റ്റോ​​പാ​​ത്തോ​​ള​​ജി ടെ​​ക്നോ​​ള​​ജി

ടി​​ഷ്യു സാ​​ന്പി​​ളു​​ക​​ൾ പ​​ഠി​​ച്ച് രോ​​ഗ​​നി​​ർ​​ണ​​യം ന​​ട​​ത്തു​​ന്നു. ചി​​കി​​ത്സാ മേ​​ഖ​​ല​​യി​​ലെ പു​​തി​​യ ക​​ണ്ടെ​​ത്ത​​ലു​​ക​​ളു​​ടെ​​യൊ​​ക്ക അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ രൂ​​പീ​​കൃ​​ത​​മാ​​യ ഒ​​ന്നാ​​ണി​​ത്. ജോ​​ബ് റോ​​ൾ: ഹി​​സ്റ്റോ​​പാ​​ത്തോ​​ള​​ജി ടെ​​ക്നീ​​ഷ​​ൻ

12) ബി​​എ​​സ് സി/​​ഡി​​പ്ലോ​​മ ഇ​​ൻ സൈ​​റ്റോ​​ടെ​​ക്നോ​​ള​​ജി
കോ​​ശ​​ങ്ങ​​ളെ പ​​ഠി​​ച്ച് കാ​​ൻ​​സ​​ർ പോ​​ലു​​ള്ള രോ​​ഗ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തു​​ന്നു. കാ​​ൻ​​സ​​ർ ചി​​കി​​ത്സാ​​രം​​ഗ​​ത്ത് വ​​ലി​​യ സാ​​ധ്യ​​ത​​ക​​ൾ ഉ​​ള്ള​​താ​​ണ് ഈ ​​പ്രോ​​ഗ്രാം. ജോ​​ബ് റോ​​ൾ: സൈ​​റ്റോ​​ടെ​​ക്നോ​​ള​​ജി​​സ്റ്റ്.

13) ബി​​എ​​സ് സി/​​ഡി​​പ്ലോ​​മ ഇ​​ൻ ഹീ​​മ​​റ്റോ​​ള​​ജി ടെ​​ക്നോ​​ള​​ജി

ര​​ക്ത​​ത്തെ​​യും ര​​ക്ത​​സം​​ബ​​ന്ധ​​മാ​​യ രോ​​ഗ​​ങ്ങ​​ളെ​​യും കു​​റി​​ച്ച് പ​​ഠി​​പ്പി​​ക്കു​​ന്ന പാ​​രാ​​മെ​​ഡി​​ക്ക​​ൽ/ അ​​ലെ​​യ്ഡ് മെ​​ഡി​​ക്ക​​ൽ സ​​ർ​​വീ​​സ് പ്രോ​​ഗ്രാ​​മാ​​ണി​​ത്. ജോ​​ബ് റോ​​ൾ: ഹീ​​മ​​റ്റോ​​ള​​ജി ലാ​​ബ് ടെ​​ക്നീ​​ഷ​​ൻ

14) ഡി​​പ്ലോ​​മ ഇ​​ൻ ബ്ല​​ഡ് ബാ​​ങ്ക് ടെ​​ക്നോ​​ള​​ജി

ബ്ല​​ഡ് ബാ​​ങ്കു​​ക​​ളി​​ലെ സാ​​ങ്കേ​​തി​​ക ജോ​​ലി​​ക​​ൾ ചെ​​യ്യു​​ന്നു. ജോ​​ബ് റോ​​ൾ: ബ്ല​​ഡ് ബാ​​ങ്ക് ടെ​​ക്നീ​​ഷ​​ൻ

15) ഡി​​പ്ലോ​​മ ഇ​​ൻ സി​ടി സ്കാ​​ൻ ടെ​​ക്നോ​​ള​​ജി

സി​​ടി സ്കാ​​ൻ മെ​​ഷീ​​ൻ പ്ര​​വ​​ർ​​ത്തി​​പ്പി​​ക്കു​​ന്നതി​​നു​​ള്ള പ​​രി​​ശീ​​ല​​ന​​മാ​​ണ് പ്ര​​ധാ​​ന​​മാ​​യും ഈ ​​പ്രോ​​ഗ്രാ​​മി​​ലൂ​​ടെ ല​​ഭി​​ക്കു​​ക. ഡി​​പ്ലോ​​മ ഇ​​ൻ സി​​ടി സ്കാ​​ൻ ടെ​​ക്നോ​​ള​​ജി ക​​ഴി​​യു​​ന്ന​​വ​​ർ​​ക്ക് സി​​ടി സ്കാ​​ൻ ടെ​​ക്നീ​​ഷ​​ൻ എ​​ന്ന നി​​ല​​യി​​ൽ സി​​ടി സ്കാ​​ൻ സെ​​ന്‍റ​​റു​​ക​​ളി​​ൽ ജോ​​ലി ല​​ഭി​​ക്കും.

16) ഡി​​പ്ലോ​​മ ഇ​​ൻ എം​​ആ​​ർ​​ഐ സ്കാ​​ൻ ടെ​​ക്നോ​​ള​​ജി

മെ​​ഡി​​ക്ക​​ൽ സ​​ർ​​വീ​​സ് പ്രോ​​ഗ്രാ​​മാ​​ണി​​ത്. എം​​ആ​​ർ​​ഐ സ്കാ​​ൻ ടെ​​ക്നീ​​ഷ​​ൻ എ​​ന്ന് ജോ​​ബ് റോ​​ളി​​ൽ എം​​ആ​​ർ​​ഐ സ്കാ​​നിം​​ഗ് സെ​​ന്‍റ​​റു​​ക​​ളി​​ൽ തൊ​​ഴി​​ൽ ല​​ഭി​​ക്കും.

17) ഡി​​പ്ലോ​​മ ഇ​​ൻ അ​​ൾ​​ട്രാ​​സൗ​​ണ്ട് ടെ​​ക്നോ​​ള​​ജി / ഡ​​യ​​ഗ്നോ​​സ്റ്റി​​ക് മെ​​ഡി​​ക്ക​​ൽ സോ​​ണോ​​ഗ്രഫി

അ​​ൾ​​ട്രാ​​സൗ​​ണ്ട് സ്കാ​​നിം​​ഗ് ന​​ട​​ത്തു​​ന്നു. അ​​ൾ​​ട്രാ​​സൗ​​ണ്ട് ടെ​​ക്നീ​​ഷ​​ൻ/​​സോ​​ണോ​​ഗ്രാ​​ഫ​​ർ എ​​ന്നീ ജോ​​ബ് റോ​​ളു​​ക​​ളി​​ലാ​​ണ് ക​​രി​​യ​​ർ ക​​ണ്ടെ​​ത്താ​​ൻ ക​​ഴി​​യു​​ക.

ന​​മ്മു​​ടെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കി​​ട​​യി​​ൽ ന​​ഴ്സിം​​ഗ്, ഫാ​​ർ​​മ​​സി ഏ​​റി​​യാ​​ൽ മെ​​ഡി​​ക്ക​​ൽ ലാ​​ബ് ടെ​​ക്നീ​​ഷൻ അ​​ട​​ക്ക​​മു​​ള്ള പാ​​രാ​​മെ​​ഡി​​ക്ക​​ൽ/അ​​ലെയ്​​ഡ്മെ​​ഡി​​ക്ക​​ൽ പ്രോ​​ഗ്രാ​​മു​​ക​​ളെക്കു​​റി​​ച്ച് മാ​​ത്ര​​മാ​​ണ് ധാ​​ര​​ണ​​യു​​ള്ള​​ത്. എ​​ന്നാ​​ൽ, രാ​​ജ്യ​​ത്തും ലോ​​ക​​മെ​​ന്പാ​​ടും നൂ​​റി​​ൽ കൂ​​ടു​​ത​​ൽ പാ​​രാ മെ​​ഡി​​ക്ക​​ൽ / അ​​ലെ​​യ്ഡ് മെ​​ഡി​​ക്ക​​ൽ പ്രോ​​ഗ്രാ​​മു​​ക​​ൾ പ​​ഠി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന സാ​​ഹ​​ച​​ര്യം ഇ​​ന്നുണ്ട്. ഓ​​രോ പ്രോ​​ഗ്രാ​​മു​​ക​​ളും വ്യ​​ത്യ​​സ്ത​​ങ്ങ​​ളാ​​യ കാ​​റ്റ​​ഗ​​റി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്താ​​വു​​ന്ന​​താ​​ണ്. ഇ​​ന്ന് നി​​ല​​നി​​ൽ​​ക്കു​​ന്ന പാ​​രാ​​മെ​​ഡി​​ക്ക​​ൽ/ അ​​ലെ​​യ്ഡ് മെ​​ഡി​​ക്ക​​ൽ പ്രോ​​ഗ്രാ​​മു​​ക​​ളെ പ്ര​​വൃ​​ത്തി​​യു​​ടെ സ്വ​​ഭാ​​വ​​മ​​നു​​സ​​രി​​ച്ച് ഒ​​രു ത​​ല​​ക്കെ​​ട്ടി​​ന് കീ​​ഴി​​ൽ കൊ​​ണ്ടു​​വ​​ന്നാ​​ൽ മു​​ക​​ളി​​ൽ വി​​വ​​രി​​ച്ച പ്രോ​​ഗ്രാ​​മു​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന​​ത് ഡ​​യ​​ഗ്നോ​​സ്റ്റി​​ക് ടെ​​ക്നോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ലാ​​ണ്.


അഡ്വ. ബാബു പള്ളിപ്പാട്ട്, കരിയർ ഗൈഡ്
([email protected])
More News