University News
വി​എ​ച്ച്എ​സ്‌​ഇ സ​പ്ലി​മെ​ന്‍റ​റി പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ നാളെ വ​രെ സ​മ​ർ​പ്പി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി (വൊ​​​ക്കേ​​​ഷ​​​ണ​​​ൽ) മു​​​ഖ്യ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ൽ അ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടും അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ക്കാ​​​തി​​​രു​​​ന്ന​​​വ​​​ർ​​​ക്കും ഇ​​​തു​​​വ​​​രെ​​​യും അ​​​പേ​​​ക്ഷ ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന​​​വ​​​ർ​​​ക്കും സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ന് നാളെ ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

മു​​​ഖ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ചി​​​ട്ട് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഹാ​​​ജ​​​രാ​​​കാ​​​ത്ത​​​വ​​​ർ​​​ക്കും ഈ ​​​ഘ​​​ട്ട​​​ത്തി​​​ൽ വീ​​​ണ്ടും അ​​​പേ​​​ക്ഷി​​​ക്കാം. തെ​​​റ്റാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​പേ​​​ക്ഷ​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​തി​​​നാ​​​ൽ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ചി​​​ട്ടും പ്ര​​​വേ​​​ശ​​​നം നി​​​രാ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും സ​​​പ്ലി​​​മെ​​​ന്‍റ​​​റി അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​പേ​​​ക്ഷ പു​​​തു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യം അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.

ഹ​​​യ​​​ർ​​​ സെ​​​ക്ക​​​ൻ​​​ഡ​​​റി ത​​​ല​​​ത്തി​​​ലെ എ​​​ൻ​​​എ​​​സ്ക്യു​​​എ​​​ഫ് അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ 43 കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് പ്ര​​​വേ​​​ശ​​​നം ന​​​ട​​​ക്കു​​​ന്ന​​​ത്. അ​​​പേ​​​ക്ഷ ന​​​ൽ​​​കു​​​ന്ന​​​തി​​​ന് പ​​​ത്താം​​​ത​​​രം പ​​​ഠി​​​ച്ച സ്‌​​​കൂ​​​ളി​​​ലെ​​​യോ, തൊ​​​ട്ട​​​ടു​​​ത്ത സ​​​ർ​​​ക്കാ​​​ർ/ എ​​​യ്ഡ​​​ഡ് ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി (വൊ​​​ക്കേ​​​ഷ​​​ണ​​​ൽ) സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ​​​യോ ക​​​മ്പ്യൂ​​​ട്ട​​​ർ ലാ​​​ബ് സൗ​​​ക​​​ര്യ​​​വും അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ സ​​​ഹാ​​​യ​​​വും പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം.

https://admission. vhseportal.kerala.gov.in എ​​​ന്ന അ​​​ഡ്മി​​​ഷ​​​ൻ വെ​​​ബ്സൈ​​​റ്റി​​​ൽ Candidate Login നി​​​ർ​​​മി​​​ച്ച ശേ​​​ഷം ലോ​​​ഗി​​​ൻ ചെ​​​യ്ത് അ​​​പേ​​​ക്ഷാ​​​സ​​​മ​​​ർ​​​പ്പ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കാം. മു​​​ഖ്യ​​​ഘ​​​ട്ട അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ൽ അ​​​പേ​​​ക്ഷി​​​ച്ച് കു​​​ട്ടി​​​ക​​​ൾ അ​​​പേ​​​ക്ഷ പു​​​തു​​​ക്കു​​​ന്ന​​​തി​​​നാ​​​യി കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് ലോ​​​ഗി​​​നി​​​ലെ ‘APPLICATION’ എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ അ​​​പേ​​​ക്ഷ​​​യി​​​ൽ എ​​​ന്തെ​​​ങ്കി​​​ലും മാ​​​റ്റം വ​​​രു​​​ത്തേ​​​ണ്ട​​​തു​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ വ​​​രു​​​ത്തി പു​​​തി​​​യ ഓ​​​പ്ഷ​​​നു​​​ക​​​ൾ ന​​​ൽ​​​കി അ​​​പേ​​​ക്ഷ അ​​​ന്തി​​​മ​​​മാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.
More News