ഫാഷൻ ഡിസൈനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: അരുവിക്കര സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ രണ്ടുവർഷത്തെ ഫാഷൻ ഡിസൈനിംഗ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് പ്രവേശനത്തിന് ജൂലൈ 10 വരെ www.polyadmission.org/gifd എന്ന അഡ്മിഷൻ പോർട്ടലിൽ ഓൺലൈനായി അപേക്ഷിക്കാം.
എസ്എസ്എൽസി/ തത്തുല്യ പരീക്ഷയിൽ ഉന്നതവിദ്യാഭ്യാസത്തിന് അർഹത നേടിയിട്ടുള്ളവർക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 9074141036, 9895543647, 8606748211, 7356902560.