രണ്ടാംഘട്ട പ്രൊവിഷണൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിലേക്ക് 202526 അധ്യയന വർഷത്തെ ബിടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിന്റെ രണ്ടാം ഘട്ട പ്രൊവിഷണൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന അലോട്ട്മെന്റ് മെമ്മോ സഹിതം ജൂൺ 30 മുതൽ ജൂലൈ 2 വരെയുള്ള ദിവസങ്ങളിൽ അലോട്ട്മെന്റ് ലഭിച്ച കോളജുകളിൽ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പ്രവേശനം നേടണം.
ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്മെന്റ് നഷ്ടപ്പെടും. അലോട്ട്മെന്റ് വിവരങ്ങൾ വെബ്സൈറ്റിലും വിദ്യാർഥികളുടെ ലോഗിനിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 04712324396, 2560361.