കൊച്ചി: കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ സിഐഎഎസ്എല്‍ അക്കാദമിയില്‍ പിജി ഡിപ്ലോമ ഇന്‍ ഏവിയേഷന്‍ മാനേജ്മെന്റ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ എയര്‍ക്രാഫ്റ്റ് റസ്ക്യു ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് എന്നീ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് തിങ്കളാഴ്ച സ്പോട്ട് അഡ്മിഷന് നടത്തും. അക്കാദമി കാമ്പസില്‍ രാവിലെ ഒമ്പതുമുതല്‍ അഡ്മിഷന് നടക്കും.
നേരത്തേ അപേക്ഷിക്കാന്‍ സാധിക്കാത്തവര്‍ക്കും പ്രവേശനപരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ഒഴിവുള്ള സീറ്റുകളുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. വിദ്യാര്‍ഥികള്‍ ആവശ്യമായ യോഗ്യതാസര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും ഹാജരാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ക്ലാസുകള്‍ ജൂലൈ രണ്ടിന് ആരംഭിക്കും. ഫോണ്‍