‘ഡിഗ്രി എക്സ്’: അഡ്മിഷന് എക്സ്പോ നാളെ കോട്ടക്കലില്‍
കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രി പഠനത്തോടൊപ്പം നൈപുണ്യവികസനവും തൊഴിലും സാധ്യമാക്കുന്ന കോഴ്സുകള്‍ തെരഞ്ഞെടുക്കാനായി ഫ്യൂച്ചര്കെയര് ഹെല്‍ത്ത് അക്കാഡമി കോട്ടക്കലില്‍ നാളെ അഡ്മിഷന് എക്സ്പോ നടത്തും. പ്ലസ്ടു കഴിഞ്ഞവര്‍ക്കും ഡിഗ്രി കഴിഞ്ഞവര്‍ക്കും ഉചിതമായ തൊഴിലധിഷ്ഠിത കോഴ്സുകള്‍ തെരഞ്ഞെടുക്കാം.
കോട്ടക്കല്‍ ഒപിഎസ് റോയല്‍ പാലസ് ഓഡിറ്റോറിയത്തില്‍ രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന ‘ഡിഗ്രി എക്സ്’ അഡ്മിഷന് എക്സ്പോയില്‍ 15ല്‍പ്പരം കോളജുകളില്‍നിന്നായി 75ല്‍പ്പരം കോഴ്സുകള്‍ അവതരിപ്പിക്കും.
കെഎംഎം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്, ജയഭാരത് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ്, ഫ്യൂച്ചറേസ് ഹെല്‍ത്ത് കെയര്‍ അക്കാഡമി, നാഷണല്‍ ടീച്ചേഴ്സ് ട്രെയിനിംഗ് കോളജ് എന്നിവരാണ് എക്സ്പോയുടെ മുഖ്യസംഘാടകര്‍. തെരഞ്ഞെടുക്കപ്പെടുന്ന 100 വിദ്യാര്‍ഥികള്‍ക്ക് സമ്പൂര്‍ണ സ്കോളര്‍ഷിപ്പ് നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു. ഫോണ്‍: 9895623801, 9567670991.