പിജി ദന്തൽ (എംഡിഎസ്) കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ ദന്തൽ കോളജുകളിലെയും സ്വാശ്രയ ദന്തൽ കോളജുകളിലെയും 2025 വർഷത്തെ വിവിധ എംഡിഎസ് കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി NEET MDS2025 പരീക്ഷയിൽ യോഗ്യത നേടിയിട്ടുള്ള വിദ്യാർഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു.
2025 വർഷത്തെ പി.ജി. ദന്തൽ കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന സർവീസ് വിഭാഗം ഉൾപ്പെടെയുള്ള വിദ്യാർഥികൾക്ക് 25നു രാത്രി 11.59 വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.
പ്രവേശനം സംബന്ധിച്ചുള്ള വിശദമായ വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവയ്ക്കായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേൽ വെബ്സൈറ്റ് സന്ദർശിക്കുക.