കെ മാറ്റ് ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 202526 വർഷത്തെ എംബിഎ കോഴ്സ് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ മേയ് 31 ന് നടത്തിയ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ മാറ്റ് 2025) പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
www.cee. kerala.gov.in ൽ ഫലം ലഭ്യമാണ്. വിദ്യാർഥികൾക്ക് വെബ്സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടലിൽ നിന്ന് അവരവരുടെ സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം. വിശദ വിവരങ്ങൾക്ക്: 04712332120, 2338487, 2525300.