സിയാല്‍ അക്കാദമിയില്‍ എയര്‍ക്രാഫ്റ്റ് റസ്ക്യു കോഴ്സ്
കൊച്ചി: കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപസ്ഥാപനമായ സിഐഎഎസ്എല്‍ അക്കാദമി നടത്തുന്ന കുസാറ്റ് അംഗീകൃത അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ എയര്‍ക്രാഫ്റ്റ് റസ്ക്യു ആന്‍ഡ് ഫയര്‍ ഫൈറ്റിംഗ് കോഴ്സിന് ഈ മാസം പത്തുവരെ അപേക്ഷിക്കാം.
സയന്‍സ് ഐഛികവിഷയമായ പ്ലസ്ടുവാണ് അടിസ്ഥാനയോഗ്യത. 20 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെയും ഫിസിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷന്. അപേക്ഷകള്‍ www.ciasl.aero/academy എന്ന ലിങ്കിലൂടെ സമര്‍പ്പിക്കാം.