കില ഇൻസ്റ്റിറ്റ്യൂട്ടിൽ ബിരുദാനന്തര ബിരുദ പ്രവേശനം
തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന് (കില) കീഴിൽ കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ലീഡർഷിപ്പ് സ്റ്റഡീസിലും കേരള കാംപസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി & ലീഡർഷിപ്പിലും 202526 അധ്യയന വർഷത്തിൽ പുതുതലമുറ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കു പ്രവേശനം ആരംഭിച്ചു.
എംഎ സോഷ്യൽ ഓൺട്രപ്രണർഷിപ്പ് ആൻഡ് ഡെവലപ്മെന്റ്, എംഎ പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്റ്, എംഎ ഡീസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ് (റെഗുലർ) അഡ്മിഷൻ ആരംഭിച്ചു.
ഏതെങ്കിലും വിഷയത്തിൽ 45 ശതമാനത്തിൽ കുറയാത്ത മാർക്കോടെയുള്ള ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. സർവീസിൽനിന്നു വിരമിച്ചവർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 0460 2200904, 9895094110, 9061831907.