കീം ഓണ്‍ലൈൻ സമർപ്പണം: അവസാന തീയതി ദീർഘിപ്പിച്ചു
തിരുവനന്തപുരം: എൻജിനിയറിംഗ് പ്രവേശന പരീക്ഷ എഴുതിയവരുടെ യോഗ്യതാ പരീക്ഷയുടെ രണ്ടാം വർഷത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റിൽ സമർപ്പിക്കേണ്ട അവസാന തീയതി നാലിന് വൈകുന്നേരം ആറുവരെ ദീർഘിപ്പിച്ചു.
കൂടുതൽ വിവരങ്ങൾക്ക് എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോണ്‍: 04712332120, 2338487, 2525300.