University News
സർവകലാശാലാ സംശയങ്ങൾ
ഭി​ന്ന​ശേ​ഷി പു​ന​ര​ധി​വാ​സ പ്രോ​ഗ്രാ​മു​ക​ൾ (റി​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്രോ​ഗ്രാം​സ്) ന​മ്മു​ടെ രാ​ജ്യ​ത്ത് ന​ട​ക്കു​ന്നു​ണ്ട​ല്ലോ. ഈ ​വി​ധം പ​രി​ശീ​ല​നം കൊ​ടു​ക്കു​ന്ന പ്രോ​ഗ്രാ​മു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന രാ​ജ്യ​ത്തെ സ്റ്റാ​റ്റ്യൂ​ട്ട​റി ബോ​ർ​ഡ് ഏ​താ​ണ്? ഭി​ന്ന​ശേ​ഷി പു​ന​ര​ധി​വാ​സ പ്രോ​ഗ്രാ​മു​ക​ളി​ൽ ഉ​പ​രി​പ​ഠ​നം ന​ൽ​കു​ന്ന രാ​ജ്യ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ ഏ​തെ​ല്ലാ​മാ​ണ്?

ശ്രീ​ല​ക്ഷ്മി ഹ​രി, തി​രൂ​ർ

ന​മ്മു​ടെ രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യു​ടെ ഏ​ഴ് ശ​ത​മാ​ന​ത്തോ​ളം ശാ​രീ​രി​ക​മോ മാ​ന​സി​ക​മോ ആ​യ വൈ​ക​ല്യ​മു​ള്ള​വ​രാ​ണ്. ഇ​തി​ൽ ജ​ന്മ​നാ ജ​ന്മ​നാ വൈ​ക​ല്യ​മു​ള്ള​വ​രും പി​ന്നീ​ട് അം​ഗ​വൈ​ക​ല്യം സം​ഭ​വി​ക്കു​ന്ന​വ​രും ഉ​ൾ​പ്പെ​ടും. ഇ​ത്ത​രം ആ​ളു​ക​ളോ​ട് സ്നേ​ഹ​വും അ​നു​ക​മ്പ​യും പു​ല​ർ​ത്തി പ​രി​ച​രി​ക്കാ​നും പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നു​മൊ​ക്കെ​യാ​ണ് മു​ക​ളി​ൽ പ​റ​ഞ്ഞ കോ​ഴ്സു​ക​ൾ സ​ഹാ​യി​ക്കു​ന്ന​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​യി രാ​ജ്യ​ത്തെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഓ​ഫ​ർ ചെ​യ്യു​ന്ന പ്രോ​ഗ്രാ​മു​ക​ളു​ടെ ഗു​ണ​ഗ​ണ​ങ്ങ​ൾ നി​ശ്ച​യി​ക്കു​ന്ന​തി​നാ​യി ദേ​ശീ​യ​ത​ല​ത്തി​ൽ ത​ന്നെ ഒ​രു സ്റ്റാ​റ്റ്യൂ​ട്ട​റി കൗ​ൺ​സി​ൽ അ​ഥ​വാ ബോ​ഡി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ എ​ന്നാ​ണ് ഈ ​സ്റ്റാ​റ്റ്യൂ​ട്ട​റി ബോ​ഡി​യു​ടെ പേ​ര്. ഈ സ്റ്റാ​റ്റ്യൂ​ട്ട​റി ബോ​ഡി​യു​ടെ അ​നു​വാ​ദ​ത്തോ​ടെ​യും അം​ഗീ​കാ​ര​ത്തോ​ടെ​യും കൂ​ടി മാ​ത്ര​മേ റി​ഹാ​ബി​ലി​റ്റേ​ഷ​നു മാ​യി ബ​ന്ധ​പ്പെ​ട്ട പ്രോ​ഗ്രാ​മു​ക​ൾ രാ​ജ്യ​ത്തെ ഏ​തെ​ങ്കി​ലും കോ​ള​ജു​ക​ളി​ലോ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലോ ന​ട​ത്താ​ൻ ക​ഴി​യൂ.

താ​ഴെ​പ്പ​റ​യു​ന്ന​വ​യാ​ണ് രാ​ജ്യ​ത്ത് ഈ ​മേ​ഖ​ല​യി​ൽ ഉ​യ​ർ​ന്ന നി​ല​വാ​രം പു​ല​ർ​ത്തു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ.

● All Yavar Jung National Institute of Speech and Hearing Disabilities, Mumbai.
● Central Institute of Psychiatry, Ranchi.
● National Institute of Mental Health and Neurosciences, Bengaluru (NIMHANS)
● All India Institute for Speech and Hearing, Manasagangotri, Mysore
● National Institute for Empowerment of Persons with Multiple Disabilities, Kovalam, Chennai.
● National Institute for the Empowerment of Persons with Intellectual Disabilities Secunderabad(NIEPMD)

ഈ ​സ്ഥാ​പ​ന​ങ്ങ​ളോ​ടൊ​പ്പം​ത​ന്നെ പ്രാ​ധാ​ന്യ​ത്തോ​ടെ കാ​ണാ​വു​ന്ന ഏ​താ​നും ചി​ല സ്ഥാ​പ​ന​ങ്ങ​ൾ ആ​ണ് താ​ഴെ പ​റ​യു​ന്ന​ത്.

● National Institute of Speech and Hearing, Sreekariyam, Thiruvananthapuram (NISH)
● Ramakrishna Mission Vivekananda University, Coimbatore
● Swami Vivekanand National Institute of Rehabilitation Training and Research, Olatpur Odisha
● Spastic Society of Tamilnadu, Chennai

മു​ക​ളി​ൽ സൂ​ചി​പ്പി​ച്ച ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ ഉ​ൾ​പ്പെ​ടെ ന​മ്മു​ടെ രാ​ജ്യ​ത്ത് 65ല​ധി​ക​വും കേ​ര​ള​ത്തി​ൽ 25ല​ധി​ക​വും റി​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്രോ​ഗ്രാ​മു​ക​ൾ ഓ​ഫ​ർ ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഈ ​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ, ഇ​വ​യു​ടെ അം​ഗീ​കാ​രം, ഇ​വ​ർ ന​ട​ത്തു​ന്ന പ്രോ​ഗ്രാ​മു​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​റി​യു​ന്ന​തി​നാ​യി https://rehabcouncil.nic.in സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

അ​ഫി​ലി​യേ​റ്റ​ഡ് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ എ​ന്ന​തു​കൊ​ണ്ട് എ​ന്താ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്?
ര​തീ​ഷ് കു​മാ​ർ,
ചി​റ്റൂ​ർ

അ​ഫി​ലി​യേ​റ്റ​ഡ് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ വി​വി​ധ​ങ്ങ​ളാ​യ ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര പ്രോ​ഗ്രാ​മു​ക​ൾ നേ​രി​ട്ട് ന​ട​ത്താ​തെ ആ ​സ​ർ​വ​ക​ലാ​ശാ​ലയ്ക്കു കീ​ഴി​ലു​ള്ള അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ലും മ​റ്റ് സ്റ്റ​ഡി സെ​ന്‍റ​റു​ക​ളി​ലൂ​ടെ​യും ന​ട​പ്പാ​ക്കു​ക​യും ഈ ​ഇ​വി​ടെ​വ​ച്ചു​ത​ന്നെ പ​രീ​ക്ഷ​ക​ൾ ന​ട​ത്തി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​യു​ടെ മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തീ​ക​രി​ച്ചു റി​സ​ൾ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെയ്യുന്നു. മാ​ർ​ക്ക് ലി​സ്റ്റു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കു​ന്ന​തും സ​ർ​വ​ക​ലാ​ശാ​ല ത​ന്നെ ആ​യി​രി​ക്കും. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് എ​ല്ലാ പ്രോ​ഗ്രാ​മു​ക​ളും ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഒ​രു പ്രോ​ഗ്രാ​മും സ​ർ​വ​ക​ലാ​ശാ​ല നേ​രി​ട്ടു ന​ട​ത്തു​ന്നു​മി​ല്ല.
ഓ​രോ പ്രോ​ഗ്രാ​മി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സ്കീ​മും സി​ല​ബ​സും നി​ശ്ച​യി​ക്കു​ന്ന​തും അ​തി​ന്‍റെ പ​രീ​ക്ഷ​യ്ക്ക​ാവ​ശ്യ​മാ​യ ചോ​ദ്യ​പേ​പ്പ​ർ ന​ൽ​കു​ന്ന​തും പ​രീ​ക്ഷാ ദി​വ​സ​ങ്ങ​ൾ നി​ശ്ച​യി​ക്കു​ന്ന​തും മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ന്ന​തു​മാ​യ മ​റ്റെ​ല്ലാ കാ​ര്യ​ങ്ങ​ളു​ടെ​യും പൂ​ർ​ണ​നി​യ​ന്ത്ര​ണം സ​ർ​വ​ക​ലാ​ശാ​ല​യ്ക്കാ​യി​രി​ക്കും.

അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്
([email protected])
More News