നഴ്സസ് അവാർഡ്: അപേക്ഷ ക്ഷണിച്ചു
കൊച്ചി: ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ (ടിഎൻഎഐ) കേരളഘടകം 2025ലെ നഴ്സസ് അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു.
ആതുര സേവന രംഗത്തെ വിവിധ മേഖലകളിൽ സ്തുത്യർഹ സേവനം കാഴ്ചവച്ചവരെയാണ് അവാർഡിന് പരിഗണിക്കുക. നിർദിഷ്ട ഫോമിൽ പൂരിപ്പിച്ച അപേക്ഷകൾ 28ന് മുന്പ് keralatnai@ gmail.com എന്ന ഇമെയിലിൽ അയയ്ക്കണം. അപേക്ഷയുടെ മാതൃക www.tnaionline.org എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 9447387171, 9048550440.