കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളജിൽ വിവിധ വിഷയങ്ങളിൽ ഗവ. എയ്ഡഡ് ഗസ്റ്റ് അധ്യാപക തസ്തികയിലുള്ള ഒഴിവുകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിഷയം, ബ്രാക്കറ്റിൽ ഇന്റർവ്യൂ സമയം എന്നിവ ചുവടെ;
മാത്സ്, സ്റ്റാറ്റിസ്റ്റിക്സ് (ഏപ്രിൽ 28, രാവിലെ 9.30), ബോട്ടണി (ഉച്ചയ്ക്ക് 1.30), ഇംഗ്ലീഷ് (29 രാവിലെ 9.30), കെമിസ്ട്രി (മേയ് രണ്ട് രാവിലെ 9.30), കൊമേഴ്സ് (മേയ് മൂന്ന് രാവിലെ 9.30), കംപ്യൂട്ടർ സയൻസ്/ ആർട്ടിഫിഷൽ ഇന്റലിജൻസ് മെഷീൻ ലേണിംഗ് (മേയ് അഞ്ച് രാവിലെ 9.30), സുവോളജി (ആറിനു രാവിലെ 9.30), ഇക്കണോമിക്സ് (ഏഴിന് രാവിലെ 9.30), ഹിസ്റ്ററി (ഉച്ചയ്ക്ക് 1.30), ഫിസിക്സ് (എട്ടിന് രാവിലെ 9.30) , ഹിന്ദി (ഒന്‍പതിന് രാവിലെ 9.30). നെറ്റ്/ പിഎച്ച്ഡി ഉള്ളവരും ഡിഡി ഓഫീസിൽ രജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർഥികൾ അതത് തീയതികളിൽ അസൽ രേഖകളുമായി കോളജിലെത്തി ഇന്റർവ്യൂവിൽ പങ്കെടുക്കണം. നെറ്റോ/ പിഎച്ച്ഡിയോ ഉള്ളവരുടെ അഭാവത്തിൽ ഡിഡി ഓഫീസിൽ രജിസ്റ്റർ ചെയ്ത യോഗ്യരായ മറ്റുള്ളവരെയും പരിഗണിക്കും.
കൊച്ചി: കളമശേരി സെന്റ് പോള്‍സ് കോളജില്‍ എയ്ഡഡ് വിഭാഗത്തില്‍ മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കൊമേഴ്സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്.
എറണാകുളം കോളജ് വിദ്യാഭ്യാസ മേധാവിയുടെ കാര്യാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ മേയ് ആറ്, ഏഴ്, 14 തീയതികളില്‍ അസല്‍ രേഖകളുമായി കോളജ് ഓഫീസില്‍ എത്തണം. വിവരങ്ങള്‍ക്ക് ഫോൺ: 0484 2555572.