ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ മേയ് എട്ടിന്
തിരുവനന്തപുരം: 19/07/2024 ലെ 30ാം നമ്പർ കേരള ഗസറ്റ് വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ എഴുത്തു പരീക്ഷ 2024 കേരളത്തിലെ എല്ലാ ജില്ലകളിലും മേയ് എട്ടിന് നടക്കും.
ഹാൾടിക്കറ്റ് https: //samrak sha.ceikerala.gov.in ൽ നിന്നും ഏപ്രിൽ മുതൽ ഡൗൺലോഡ് ചെയ്യാം. ഹാൾടിക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്ന സമയത്തിന് 30 മിനിറ്റ് മുൻപ് ഹാളിൽ എത്തിച്ചേരണം.