കീം 2025: പരീക്ഷ ആരംഭിച്ചു
തിരുവനന്തപുരം: 2025 വർഷത്തെ കീം എൻട്രൻസ് പരീക്ഷ ആരംഭിച്ചു. എൻജിനിയറിംഗിന്റെ ആദ്യ സെറ്റ് പരീക്ഷയാണ് ഇന്നലെ നടന്നത്.
കേരളത്തിനകത്തും പുറത്തുമുള്ള 185 കേന്ദ്രങ്ങളിൽ ആദ്യ ദിവസത്തെ പരീക്ഷ വിജയകരമായി പൂർത്തിയായി . ആദ്യ ദിനമായ ഇന്നലെ അലോട്ട് ചെയ്തവരിൽ 82.37% പേർ പരീക്ഷയിൽ പങ്കെടുത്തു. ഇന്ന് ഫാർമസി എൻട്രൻസ് പരീക്ഷ രാവിലെയും ഉച്ചയ്ക്കുമുള്ള രണ്ടു ഘട്ടങ്ങളിലായി നടക്കും.