ദേവിക പ്രിയദർശിനി
സിവിൽ സർവീസ് പരീക്ഷയിൽ 95ാം റാങ്ക് നേടിയ ദേവിക പ്രിയദർശിനി. ചാത്തന്നൂർ താഴംമിഡിൽ തിരുവാതിരയിൽ ആർക്കിടെക്റ്റ് ആയ ജെ. അയ്യപ്പൻപിള്ളയുടെയും പാരിപ്പള്ളി കടമ്പോട്ടുകോണം എസ്കെവി ഹൈസ്കൂളിലെ അധ്യാപിക രാധിക പ്രിയദർശിനിയുടെയും മകളാണ്. കാരംകോട് വിമല സെൻട്രൽ സ്കൂളിലായിരുന്നു ഹൈസ്കൂൾ വിദ്യാഭ്യാസം. രസതന്ത്രത്തിൽ മാസ്റ്റർ ബിരുദധാരിണിയായ ദേവിക ഐസറിൽ ഗവേഷണം നടത്തുകയാണ്. തിരുവനന്തപുരം ഐലേൺ അക്കാഡമിയിലായിരുന്നു സിവിൽ സർവീസ് പരീക്ഷയുടെ പരിശീലനം. ഭർത്താവ് എം.ജെ. അരവിന്ദ് ഖത്തർ എയർവേയ്സിലെ പൈലറ്റാണ്.