കൊച്ചി: ഐടി സ്ഥാപനമായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് 26 ന് ഇന്‍ഫോപാര്‍ക്കില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
നാലു മുതല്‍ ഒമ്പതു വര്‍ഷം വരെ പരിചയസമ്പന്നരായ ഐടി പ്രഫഷണലുകള്‍ക്ക് ആറോളം വിഭാഗങ്ങളിലേക്ക് നടത്തുന്ന അഭിമുഖങ്ങളില്‍ പങ്കെടുക്കാം. ടിസിഎസിന്റെ ഇന്‍ഫോപാര്‍ക്ക് ഫെയ്സ് ഒന്നിലെ കാമ്പസില്‍ രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം മൂന്ന് വരെയാണ് ഇന്റര്‍വ്യൂ.
കൊച്ചി: ഐസിഎആര്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയില്‍ പ്രോജക്ട് അസോസിയേറ്റ് വിഭാഗത്തില്‍ ഒരു ഒഴിവിലേക്ക് (കരാര്‍ അടിസ്ഥാനത്തില്‍) വാക്ക് ഇന്‍ ഇന്റര്‍വ്യൂ മേയ് രണ്ടിന് രാവിലെ 10 ന് നടത്തും. യോഗ്യത, പരിചയം, പ്രായം, വേതനം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് www.cift.res.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.