ഡിസിഎ പരീക്ഷ മേയ് 20ന്
തിരുവനന്തപുരം: സ്കോൾ കേരള നടത്തുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ) കോഴ്സ് പത്താം ബാച്ചിന്റെ പൊതു പരീക്ഷ മേയ് 20ന് ആരംഭിക്കും.
തിയറി പരീക്ഷ മേയ് 20, 21, 22, 23, 26 തീയതികളിലും, പ്രായോഗിക പരീക്ഷ മേയ് 27, 28, 29, 30 തീയതികളിലും, അതാത് പഠന കേന്ദ്രങ്ങളിൽ നടത്തും.
പരീക്ഷാ ഫീസ് പിഴ കൂടാതെ ഏപ്രിൽ 24 വരെയും 20 രൂപ പിഴയോടെ ഏപ്രിൽ 25 മുതൽ 29 വരെയും സ്കോൾ കേരള വെബ്സൈറ്റ് മുഖേന (www. scolekerala.org) ഓൺലൈനായി ഒടുക്കാം. 900 രൂപയാണ് ആകെ പരീക്ഷ ഫീസ്. വിശദാംശങ്ങൾ സ്കോൾ കേരള വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ) പരീക്ഷ നോട്ടിഫിക്കേഷനിൽ നിന്നും ലഭിക്കും. ഫോൺ : 04712342950, 2342271.