University News
ജൂ​ണി​ല്‍ ന​ട​ക്കു​ന്ന യു​ജി​സി നെ​റ്റ് പ​രീ​ക്ഷ​യ്ക്ക് അപേക്ഷ ക്ഷണിച്ചു
ന്യൂ​ഡ​ല്‍​ഹി: ജൂ​ണി​ല്‍ ന​ട​ക്കു​ന്ന യു​ജി​സി നെ​റ്റ് പ​രീ​ക്ഷ​യ്ക്ക് നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ugcnet.nta.ac.in ല്‍ ​ക​യ​റി അ​പേ​ക്ഷ ന​ല്‍​കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഏ​പ്രി​ല്‍ 16 മു​ത​ല്‍ മേ​യ് ഏ​ഴ് വ​രെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​വു​ന്ന​താ​ണെ​ന്ന് നാ​ഷ​ണ​ല്‍ ടെ​സ്റ്റിം​ഗ് ഏ​ജ​ന്‍​സി വ്യ​ക്ത​മാ​ക്കി. അ​പേ​ക്ഷ​ക​ള്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ മാ​ത്രം അ​യ​യ്ക്കു​ക. മ​റ്റ് മാ​ർ​ഗ​ത്തി​ലൂ​ടെ അ​യ​യ്ക്കു​ന്ന​വ സ്വീ​ക​രി​ക്കി​ല്ല.

അ​പേ​ക്ഷാ​ഫീ​സ് അ​ട​യ്ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി മേ​യ് എ​ട്ട്. അ​പേ​ക്ഷ​യി​ല്‍ തി​രു​ത്ത​ല്‍ വ​രു​ത്തു​ന്ന​തി​നും അ​വ​സ​രം ന​ല്‍​കും. മേ​യ് 9 മു​ത​ല്‍ 10 വ​രെ അ​പേ​ക്ഷ​യി​ല്‍ തി​രു​ത്ത​ല്‍ വ​രു​ത്താ​വു​ന്ന​താ​ണ്. വി​വി​ധ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ജൂ​ണ്‍ 21 മു​ത​ല്‍ 30 വ​രെ​യാ​ണ് യു​ജി​സി നെ​റ്റ് പ​രീ​ക്ഷ. പ​രീ​ക്ഷ​യ്ക്ക് ഒ​രാ​ഴ്ച മു​ന്‍​പ് മു​ത​ല്‍ അ​ഡ്മി​റ്റ് കാ​ര്‍​ഡ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ല്‍ പ​റ​യു​ന്നു.

ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റാ​യ ugcnet.nta.ac.in, nta.ac.in, ugcnetjun2025.ntaonline.in സ​ന്ദ​ര്‍​ശി​ക്കു​ക. UGC NET 2025 June application form' എ​ന്ന​തി​ലേ​ക്കു​ള്ള ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്യു​ക.

അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി സ്വ​യം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക. ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യശേഷം രേ​ഖ​ക​ള്‍ അ​പ്‌ലോ​ഡ് ചെ​യ്യു​ക, അ​പേ​ക്ഷാ ഫീ​സ് അ​ട​യ്ക്കു​ക, സ​മ​ര്‍​പ്പി​ക്കു​ക. ഭാ​വി റ​ഫ​റ​ന്‍​സി​നാ​യി UGC NET 2025 ജൂ​ണ്‍ അ​പേ​ക്ഷാ ഫോ​മി​ന്‍റെ പ്രി​ന്‍റൗ​ട്ട് എ​ടു​ക്കു​ക. അ​പേ​ക്ഷാ ഫീ​സ്​ജ​ന​റ​ല്‍/​അ​ണ്‍​റി​സ​ര്‍​വ്ഡ് 1,150 രൂ​പ. ജ​ന​റ​ല്‍EWS/OBCNCL 600 രൂ​പ. SC/ST/PwD 325 രൂ​പ

യു​ജി​സി അം​ഗീ​ക​രി​ച്ച സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ നി​ന്നോ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നോ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​ലോ ത​ത്തു​ല്യ പ​രീ​ക്ഷ​യി​ലോ കു​റ​ഞ്ഞ​ത് 55 ശ​ത​മാ​നം മാ​ര്‍​ക്ക് നേ​ടി​യ ജ​ന​റ​ല്‍/​അ​ണ്‍​റി​സ​ര്‍​വ്ഡ്/​ജ​ന​റ​ല്‍​ഇ​ഡ​ബ്ല്യു​എ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഈ ​പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​ര്‍​ഹ​ത​യു​ണ്ട്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് യു​ജി​സി വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക.
More News