University News
കൈ​റ്റി​ന്‍റെ കീ ​ടു എ​ൻ​ട്ര​ൻ​സ്: എ​ൻ​ജി​നി​യ​റിം​ഗ് മാ​തൃ​കാ പ​രീ​ക്ഷ 16 മു​ത​ൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പി​​​ലെ കൈ​​​റ്റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന കീ ​​​ടു എ​​​ൻ​​​ട്ര​​​ൻ​​​സ് പ​​​രി​​​ശീ​​​ല​​​ന പ​​​രി​​​പാ​​​ടി​​​യി​​​ൽ കീം (KEAM) ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​ർ​​​ക്ക് ഏ​​​പ്രി​​​ൽ 16 മു​​​ത​​​ൽ 19 വ​​​രെ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ മോ​​​ഡ​​​ൽ പ​​​രീ​​​ക്ഷ എ​​​ഴു​​​താം. കു​​​ട്ടി​​​ക​​​ൾ​​​ക്ക് ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യ സ​​​മ​​​യ​​​ത്ത് മൂ​​​ന്നു മ​​​ണി​​​ക്കൂ​​​റാ​​​ണ് ടെ​​​സ്റ്റ്.

entrance.kite.kerala.gov.in എ​​​ന്ന സൈ​​​റ്റി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്ക് മോ​​​ക് ടെ​​​സ്റ്റി​​​ൽ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​വാം. കീം ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​തേ മാ​​​തൃ​​​ക​​​യി​​​ൽ 150 ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണ് ഉ​​​ണ്ടാ​​​വു​​​ക. ഫി​​​സി​​​ക്സ് 45, കെ​​​മി​​​സ്ട്രി 30, മാ​​​ത്‌സ് 75 എ​​​ന്നീ ത​​​ര​​​ത്തി​​​ലാ​​​ണ് ചോ​​​ദ്യ​​​ഘ​​​ട​​​ന.

ഇ​​​ത് കു​​​ട്ടി​​​ക​​​ൾ​​​ക്ക് പ​​​രീ​​​ക്ഷാ എ​​​ഴു​​​ത്ത് ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നും സ്വ​​​യം വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​ണ് ചി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. യൂ​​​സ​​​ർ​​​നെ​​​യി​​​മും പാ​​​സ്‌​​​വേ​​​ഡും ന​​​ൽ​​​കി ലോ​​​ഗി​​​ൻ ചെ​​​യ്താ​​​ൽ ‘’എ​​​ക്സാം’’ എ​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​ൽ ‘മോ​​​ക്/​​​മോ​​​ഡ​​​ൽ പ​​​രീ​​​ക്ഷ’ ക്ലി​​​ക്ക് ചെ​​​യ്ത് പ​​​രീ​​​ക്ഷ​​​യി​​​ൽ പ​​​ങ്കു​​​ചേ​​​രാം. നി​​​ല​​​വി​​​ൽ 52020 കു​​​ട്ടി​​​ക​​​ൾ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്.

പു​​​തു​​​താ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന സ​​​ർ​​​ക്കാ​​​ർ എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ കു​​​ട്ടി​​​ക​​​ൾ​​​ക്കും മോ​​​ക് ടെ​​​സ്റ്റി​​​നാ​​​യി അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​മെ​​​ന്ന് കൈ​​​റ്റ് സി​​​ഇ​​​ഒ കെ. ​​​അ​​​ൻ​​​വ​​​ർ സാ​​​ദ​​​ത്ത് അ​​​റി​​​യി​​​ച്ചു. മെ​​​ഡി​​​ക്ക​​​ൽ എ​​​ൻ​​​ട്ര​​​ൻ​​​സ് മോ​​​ഡ​​​ൽ പ​​​രീ​​​ക്ഷ പി​​​ന്നീ​​​ട് ന​​​ട​​​ത്തും.

കൈ​​​റ്റ് വി​​​ക്ടേ​​​ഴ്സ് ചാ​​​ന​​​ലി​​​ലും യൂ​​​ട്യൂബി​​​ലു​​​മാ​​​യി ക​​​ഴി​​​ഞ്ഞ അ​​​ഞ്ച് മാ​​​സ​​​മാ​​​യി ന​​​ൽ​​​കിവ​​​രു​​​ന്ന ക്ലാ​​​സു​​​ക​​​ളു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​യാ​​​ണ് മോ​​​ക് ടെ​​​സ്റ്റ് ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 300ഓ​​​ളം വീ​​​ഡി​​​യോ ക്ലാ​​​സു​​​ക​​​ൾ ടെ​​​ലി​​​കാ​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഇ​​​വ entrance. kite. kerala.gov.in പോ​​​ർ​​​ട്ട​​​ലി​​​ൽ കാ​​​ണു​​​ന്ന​​​തി​​​നും അ​​​വ​​​സ​​​ര​​​മു​​​ണ്ട്. ഓ​​​രോ യൂ​​​ണി​​​റ്റി​​​നും ശേ​​​ഷം ആ​​​വ​​​ശ്യാ​​​നു​​​സ​​​ര​​​ണം ടെ​​​സ്റ്റു​​​ക​​​ൾ എ​​​ടു​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം നേ​​​ര​​​ത്തേ ന​​​ൽ​​​കി​​​യി​​​രു​​​ന്നു. എ​​​ല്ലാ യൂ​​​ണി​​​റ്റു​​​ക​​​ളെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ഇ​​​പ്പോ​​​ൾ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് മോ​​​ഡ​​​ൽ പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​ത്. മോ​​​ക്‌ ടെ​​​സ്റ്റി​​​ന്‍റെ സ​​​ർ​​​ക്കു​​​ല​​​ർ പോ​​​ർ​​​ട്ട​​​ലി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.
More News