കീം: കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ-2025 പരിശീലന പരീക്ഷയ്ക്ക് സൗകര്യം
തിരുവനന്തപുരം: ഈ മാസം 23 മുതൽ 29വരെ നടക്കുന്ന എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് (കീം 2025) അപേക്ഷ സമർപ്പിച്ചിട്ടുള്ളവർക്ക് കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ പ്രാക്ടീസ് ചെയ്യുന്നതിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee. kerala.gov.in എന്ന വെബ്സൈറ്റിൽ പ്രാക്ടീസ് ടെസ്റ്റ് ലഭ്യമാക്കിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് സന്ദർശിക്കുക.