പ്രിൻസിപ്പൽ കൗൺസലർ: പരീക്ഷയ്ക്കുള്ള പ്രവേശന ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം
തിരുവനന്തപുരം: സംസ്ഥാനത്തെ കുടുംബ കോടതികളിൽ പ്രിൻസിപ്പൽ കൗൺസലർ തസ്തികയിലേക്കുള്ള നേരിട്ടുള്ള റിക്രൂട്ട്മെന്റിന്റെ ഭാഗമായി 27ന് നടക്കുന്ന എഴുത്തു പരീക്ഷയ്ക്കുള്ള പ്രവേശന ടിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്.
ഉദ്യോഗാർഥികൾ കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ (https://hckrecruitment.keralacourts.in) അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് പ്രവേശന ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യണം.