കീം: എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ 23 മുതൽ
തിരുവനന്തപുരം: കീം 202526 അധ്യയന വർഷത്തെ എൻജിനിയറിംഗ്, ഫാർമസി കോഴ്സിലേക്കുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷാ തീയതിയും സമയവും പ്രസിദ്ധീകരിച്ചു.
ഏപ്രിൽ 23 നും, 25 മുതൽ 28 നും ഉച്ചയ്ക്ക് 2 മുതൽ 5 വരെ എൻജിനിയറിംഗ് പരീക്ഷയും 24ന് 11.30 മുതൽ ഒന്നുവരെയും 3.30 മുതൽ അഞ്ചുവരെയും, 29ന് 3.30 മുതൽ 5 വരെയും ഫാർമസി പരീക്ഷയും നടക്കും.
എൻജിനിയറിംഗ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ പരീക്ഷയ്ക്ക് രണ്ടു മണിക്കൂർ മുമ്പ് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. വിശദവിവരങ്ങൾക്ക് : www.cee.kerala. gov.in, ഹെൽപ് ലൈൻ: 0471 2525300.