University News
ഗ്രാ​ജ്വേ​റ്റ് ഇ​ന്‍റേ​ൺ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹാ​​​ർ​​​ബ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വ​​​കു​​​പ്പി​​​ലെ വി​​​വി​​​ധ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ഗ്രാ​​​ജ്വേ​​​റ്റ് ഇ​​​ന്‍റേ​​​ൺ​​​സി​​​നെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷ​​​ക​​​ർ ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഭാ​​​ഗ​​​ത്തി​​​ൽ 70 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കു​​​റ​​​യാ​​​ത്ത മാ​​​ർ​​​ക്കു​​​ള്ള​​​വ​​​രും കേ​​​ര​​​ള​​​ത്തി​​​ൽ സ്ഥി​​​ര​​​താ​​​മ​​​സ​​​മാ​​​ക്കി​​​യ​​​വ​​​രും കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​രു എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ചി​​​ൽ പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​രു​​​മാ​​​യി​​​രി​​​ക്ക​​​ണം. അ​​​പേ​​​ക്ഷ​​​ക​​​ൾ വെ​​​ള്ള​​​ക്ക​​​ട​​​ലാ​​​സി​​​ൽ ത​​​യാ​​​റാ​​​ക്കി പാ​​​സ്‌​​​പോ​​​ർ​​​ട്ട്‌ സൈ​​​സ് ഫോ​​​ട്ടോ​​​യോ​​​ടൊ​​​പ്പം എം​​​പ്ലോ​​​യ്മെ​​​ന്‍റ് എ​​​ക്സ്ചേ​​​ഞ്ച് ര​​​ജി​​​സ്റ്റ​​​ർ ന​​​മ്പ​​​ർ, മേ​​​ൽ​​​വി​​​ലാ​​​സം, വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത, പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം എ​​​ന്നി​​​വ തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ളു​​​ടെ പ​​​ക​​​ർ​​​പ്പ് സ​​​ഹി​​​തം 30ന് ​​​മു​​​മ്പ് ചീ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റു​​​ടെ കാ​​​ര്യാ​​​ല​​​യം, ഹാ​​​ർ​​​ബ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വ​​​കു​​​പ്പ്, ക​​​മ​​​ലേ​​​ശ്വ​​​രം, മ​​​ണ​​​ക്കാ​​​ട് പി​​​ഒ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 695009 വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭി​​​ക്ക​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471 2459365, 2459159, www.hed.kerala.gov.in , [email protected]
More News