എൻജിനിയറിംഗ് വിദ്യാർഥികൾക്ക് കാറ്റലിസ്റ്റ് സ്കോളര്‍ഷിപ്പ് പദ്ധതി
കൊച്ചി: എല്‍ജി എക്യുപ്മെന്റ്സ് കോയമ്പത്തൂർ അമൃത വിശ്വവിദ്യാപീഠവുമായി ചേര്‍ന്ന് ക്യാറ്റലിസ്റ്റ് സ്കോളര്‍ഷിപ്പ് പദ്ധതി ആരംഭിച്ചു. പഠനമികവ് പുലര്‍ത്തുന്നവരിൽ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള 20 വിദ്യാര്‍ഥികള്‍ക്കാണു സ്കോളർഷിപ്പ് നൽകുക.
2025 26 അക്കാദമിക് വര്‍ഷം മുതല്‍ മെക്കാനിക്കല്‍ എൻജിനിയറിംഗില്‍ മികച്ച വിദ്യാഭ്യാസം, പ്രായോഗിക പരിശീലനം, ബിടെക് പൂര്‍ത്തിയാകുമ്പോള്‍ എല്‍ജിയില്‍ തൊഴിലവസരം എന്നിവയും സ്കോളര്‍ഷിപ്പ് പദ്ധതിയിലൂടെ ലഭ്യമാക്കും.
കൂടുതൽ വിവരങ്ങൾ www. elgi. com/in/catalyst/ എന്ന ലിങ്കിൽ.