സിയാൽ അക്കാദമിയിൽ വ്യോമയാന രക്ഷാ പ്രവർത്തന അഗ്നിശമന കോഴ്സ്
തിരുവനന്തപുരം: കൊച്ചി എയർപോർട്ടിന്റെ ഉപകന്പനിയായ സിയാൽ അക്കാദമിയിൽ ഒരു വർഷ ദൈർഘ്യമുള്ള അഡ്വാൻസ് ഡിപ്ലോമ ഇൻ എയർക്രാഫ്റ്റ് റെസ്ക്യു ആൻഡ് ഫയർ ഫൈറ്റിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
കോഴ്സിന്റെ പാഠ്യപദ്ധതിയും പരീക്ഷാ നടത്തിപ്പും കുസാറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. വ്യോമയാന രംഗത്തെ പ്രായോഗിക പരിശീലനത്തിന് മുൻതൂക്കം നൽകിയുള്ള പാഠ്യപദ്ധതിക്ക് ഒപ്പം കൊച്ചി ബിപിസിഎല്ലിൽ പ്രഷർ ഫെഡ് ഫയർഫൈറ്റിംഗ് പരിശീലനം, കേരള ഫയർ ആൻഡ് റെസ്ക്യു അക്കാദമിയിൽ ടണൽ ആൻഡ് സ്മോക്ക് ചേന്പർ പരിശീലനം, തൃശൂർ വൈൽഡ് വിൻഡ് അഡ്വെഞ്ച്വർ ബിൽഡിംഗ് റെസ്ക്യു ഓപ്പറേഷൻസ്, സെന്റ് ജോണ്‍സിൽ ആംബുലൻസ് സർട്ടിഫിക്കേറ്റ് ട്രെനിയിംഗ് പ്രോഗ്രാം എന്നിവയും നൽകും.
കോഴ്സിന്റെ ഭാഗമായി വ്യക്തിത്വ വികസനം, സോഫ്റ്റ് സ്കിൽ, ആശയവിനിമയം എന്നിവയിൽ പ്രത്യേക പരിശീലനം നൽകും.ഏപ്രിൽ 25 ന് നടക്കുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
സയൻസ് ഐച്ഛിക വിഷയമായി പ്ലസ്ടു പാസായവർക്കോ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കൊ അപേക്ഷിക്കാം. അപേക്ഷകൾ ഏപ്രിൽ 10 ന് മുന്‍പ് എന്ന ലിങ്കിലൂടെ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്8848000901.