ഇന്ത്യൻ മിലിറ്ററി കോളജ് യോഗ്യതാ പരീക്ഷ: അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നീട്ടി
തിരുവനന്തപുരം: ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളജിലേക്കുള്ള (ആർഐഎംസി) പ്രവേശനത്തിനുള്ള യോഗ്യതാപരീക്ഷയുടെ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 15 വരെ നീട്ടി.
മേൽ സൂചിപ്പിച്ച തീയതിക്ക് മുൻപായി വിജ്ഞാപനത്തിൽ പരാമർശിച്ചിരിക്കുന്ന രേഖകൾ സഹിതം സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം – 12 എന്ന വിലാസത്തിലേക്ക് അപേക്ഷകൾ അയയ്ക്കണം.