പാലാ ബ്രില്ല്യന്റിൽ പുതിയ ക്രാഷ് ബാച്ചുകൾ ഇന്നും 30നും
പാലാ: 2025 വർഷത്തെ മെഡിക്കൽ, എൻജിനിയറിംഗ് പ്രവേശന പരീക്ഷകളായ നീറ്റ്, ജെഇഇ, കീം, ഐസർ, സിയുഇടി പരീക്ഷകൾക്കുള്ള പരിശീലനത്തിനായി ഇന്നും 30നും ആരംഭിക്കുന്ന ഓഫ്ലൈൻ & ഓണ്‍ലൈൻ ക്രാഷ് ബാച്ചുകളിലേക്ക് 12ാം ക്ലാസ് പൂർത്തിയാക്കിയവർക്കും ഈവർഷം പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം. കേരളത്തിലുടനീളം 30 സെന്ററുകളിലായി ക്രാഷ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നു.
ബ്രില്ല്യന്റിലെ പ്രതിഭാധനരായ അധ്യാപകർ ചേർന്നു തയാറാക്കിയ സ്റ്റഡി മെറ്റീരിയൽസ്, റിവിഷൻ ടെസ്റ്റുകൾ, മോഡൽ പരീക്ഷകൾ, മെന്റർ സംവിധാനം എന്നിവ ഈ കോഴ്സിന്റെ പ്രത്യേകതയാണ്. ഓണ്‍ലൈൻ ക്രാഷ് ബാച്ചിന്റെ ഫീസ് 4900 + GST. പഠനത്തിൽ ഉന്നതനിലവാരം പുലർത്തുന്ന സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ വിദ്യാർഥികൾക്ക് ‘സ്റ്റുഡന്റ് മൈത്രി’ സ്കോളർഷിപ്പ് പ്രോഗ്രാമിലുൾപ്പെടുത്തി ഫീസിളവ് നൽകും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www. brilliantpala.org. ഫോൺ : 0482 2206100.