പ്രധാനമന്ത്രി മത്സ്യ കിസാന്‍ സമൃദ്ധി സഹ-യോജന അപേക്ഷ സമാഹരണ ക്യാമ്പ്
കോട്ടയം: പ്രധാന മന്ത്രി മത്സ്യ കിസാന്‍ സമൃദ്ധി സഹയോജന പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിക്കുന്നതിനുമായി ഫിഷറീസ് വകുപ്പ് ജില്ലാതല ക്യാമ്പുകള്‍ നടത്തും. കൊല്ലം ജില്ലയിലെ ക്യാമ്പ് ഇന്ന് വാടി സെന്റ് ആന്റണിസ് കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 10 മുതല്‍ നടക്കും.
ആലപ്പുഴ ജില്ലാ ക്യാമ്പ് 22ന് പുന്നപ്ര ഇഎംഎസ് കമ്മ്യൂണിറ്റി ഹാളിലും എറണാകുളം ജില്ലാ ക്യാമ്പ് 24ന് കൊച്ചി ആശീര്ഭവനിലും തൃശൂര്‍ ജില്ലാ ക്യാമ്പ് 25ന് ചാലക്കുടി രാജീവ് ഗാന്ധി ഹാളിലും കണ്ണൂര്‍ ജില്ലാ ക്യാമ്പ് 27ന് ജവഹര്‍ ലൈബ്രറി ഹാളിലും നടക്കും. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് നാഷണല്‍ ഫിഷറീസ് ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ ഓണ്‍ ദി സ്പോട്ട് രജിസ്ട്രേഷന് നടത്താന്‍ സിഎസ്സിയുടെ സഹകരണത്തോടെ സൗകര്യമുണ്ട്.