ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി: സിംബിയോസിസ് ഇന്റര്‍നാഷണല്‍ വിവിധ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 12നകം ഔദ്യോഗിക പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാം. മേയ് അഞ്ചിനും 11നുമാണ് പ്രവേശനപരീക്ഷ. ഫലം മേയ് 22ന് പ്രഖ്യാപിക്കും.
സെറ്റ് 2025നുള്ള അപേക്ഷകര്‍, കുറഞ്ഞത് 50 ശതമാനം (എസ്സി/എസ്ടിക്ക് 45 ശതമാനം) പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസാകണം. ഒന്നിലധികം എന്‍ട്രികള്‍ക്കുള്ള യോഗ്യതാമാനദണ്ഡം പിവൈയുജി പ്രോഗ്രാമുകള്‍ക്കായുള്ള സര്‍വകലാശാലയുടെ ലാറ്ററല്‍ എന്‍ട്രി നിയമം അനുസരിച്ചായിരിക്കും.