കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അപ്ലൈഡ് കെമിസ്ട്രി വകുപ്പിലെ പ്രഫ. കെ. ഗിരീഷ്കുമാറിന്റെ റിസർച്ച് ഗ്രൂപ്പായ അനലറ്റിക്കൽ സെൻസർ ഗ്രൂപ്പ്, അദ്ദേഹത്തിന്റെ റിട്ടയർമെന്റിനോടനുബന്ധിച്ച് പ്രഖ്യാപിച്ച പ്രഫ. കെ. ഗിരീഷ് കുമാർ എൻഡോവ്മെന്റ് ബെസ്റ്റ് തീസിസ് അവാർഡ് ഇൻ അനാലിറ്റിക്കൽ കെമിസ്ട്രിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ 2023 ജൂലൈ ഒന്നിനും 2024 ജൂൺ 30നും ഇടയ്ക്ക് പിഎച്ച്ഡി യോഗ്യത നേടിയവർ ആയിരിക്കണം.
അവസാന തീയതി 31. വിജയിക്ക് 15,000 രൂപ കാഷ് പ്രൈസും സൈറ്റേഷനും ലഭ്യമാക്കും. അപേക്ഷ, യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവ വെബ്സൈറ്റിൽ ലഭ്യമാണ്. വെബ്സൈറ്റ്: http:// stateblueherring282088 hostingersite.com/ANSEBest/ThesisAward