കെഎസ്ഇആർസിയിൽ ഇന്റേൺഷിപ്പ് അവസരം
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിലൂടെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനിൽ (കെഎസ്ഇആർസി) ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
എൽഎൽബി, എൽഎൽഎം ബിരുദധാരികൾക്ക് അപേക്ഷിക്കാം. 25ന് വൈകുന്നേരം അഞ്ചിനു മുമ്പായി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://connect. asapkerala.gov.in/events/14174 എന്ന ലിങ്ക് സന്ദർശിക്കുക.