ആസാദിയിൽ എം.ആര്‍ക്ക് വിഭാഗം തുടങ്ങി
കൊച്ചി: ഏഷ്യന്‍ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആൻഡ് ഡിസൈന്‍ ഇന്നൊവേഷന്‍സിൽ (ആസാദി) എം.ആര്‍ക്ക് (മാസ്റ്റേഴ്സ് ഓഫ് ആര്‍ക്കിടെക്ട്) വിഭാഗം ആരംഭിച്ചു. ടി.ജെ. വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.
വൈറ്റില സില്‍വര്‍ സാൻഡ് ഐലൻഡിലെ കോളജ് കാന്പസിൽ നടന്ന ചടങ്ങിൽ ആസാദി ചെയര്മാന് പ്രഫ. ബി.ആര്. അജിത് അധ്യക്ഷത വഹിച്ചു.