മാർ ഗ്രിഗോറിയോസ് ലോ കോളജിൽ എൽഎൽഎം മാരിടൈം ലോ കോഴ്സ്
തിരുവനന്തപുരം: തിരുവനന്തപുരം മാർ ഗ്രിഗോറിയോസ് ലോ കോളജിന് ഈ അധ്യയന വർഷം ആരംഭിക്കുന്ന രണ്ടു വർഷത്തെ എൽഎൽഎം മാരിടൈം നിയമകോഴ്സിന് അനുമതി ലഭിച്ചു.
ആകെ സീറ്റുകൾ 15. മാനേജ്മെന്റ് സീറ്റുകൾ ഏഴ്. മുഴുവൻ സീറ്റും എൽഎൽബി മാർക്കിന്റെ മെരിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തും. ഗവണ്മെന്റ് സീറ്റുകൾ എട്ട്. 202425 ലെ എൽഎൽഎം പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയ അപേക്ഷകരിൽ നിന്ന് സിഇഇ പ്രവേശനം പൂർത്തിയാക്കും. കേരള സർവകലാശാലയുടെ നിയമബിരുദമോ തുല്യമായ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. ഈ മാസം 12 നകം അപേക്ഷിക്കണം.
പ്രോസ്പെക്ടസും അപേക്ഷാഫോമും കോളജ് ഓഫീസിലും കോളജിന്റെ വെബ്സൈറ്റിലും ((mgcl.ac.in) ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോണ്: 8547255262. ഇമെയിൽ:
[email protected]