യോഗ്യത മാനദണ്ഡത്തിൽ ഇളവ്; ഡിഎൻബിക്ക് അപേക്ഷ സമർപ്പിക്കാം
തിരുവനന്തപുരം: നീറ്റ് പിജി യോഗ്യതാ മാനദണ്ഡത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇളവ് വരുത്തിയതിനാൽ പുതിയ മാനദണ്ഡ പ്രകാരം യോഗ്യത നേടിയ സർക്കാർ മെഡിക്കൽ സർവീസിലുള്ളവർക്ക് ഡിഎൻബി (പോസ്റ്റ് എംബിബിഎസ്) ന് അപേക്ഷിക്കാം.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ ഓൺലൈനായി അപേക്ഷ നൽകാം. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee. kerala.gov.in വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. ഫോൺ: 0471 2525300.