സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ്
തിരുവനന്തപുരം: 202425 അധ്യയന വർഷത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെ എൽഎൽഎം കോഴ്സിലെ പ്രവേശനത്തിനായുള്ള ഒന്നാംഘട്ട സ്ട്രേ വേക്കൻസിയുടെ അന്തിമ അലോട്ട്മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നിനു മുൻപ് ബന്ധപ്പെട്ട കോളജിൽ പ്രവേശനം നേടണം. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in .