ബിഫാം: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 2024 അധ്യയന വർഷത്തെ ബിഫാം (ലാറ്ററൽ എൻട്രി) പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രവേശന പരീക്ഷാ കമ്മീഷണറുടെ www. cee.kerala.gov.in വെബ്സെറ്റിൽ പ്രസിദ്ധീകരിച്ചു.
ഉത്തരസൂചികകൾ സംബന്ധിച്ച ആക്ഷേപമുള്ളവർ കാൻഡിഡേറ്റ് പോർട്ടൽ വഴി ഇന്നു വൈകുന്നേരം നാലിനു മുൻപ് സമർപ്പിക്കണം. വിവരങ്ങൾക്ക്: www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.