സ്പോട്ട് അലോട്ട്മെന്റ്
തിരുവനന്തപുരം: പ്രഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്സുകൾക്ക് 202425 വർഷത്തെ സർക്കാർ / സ്വാശ്രയ കോളജുകളിൽ എസ്സി / എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷി വിഭാഗക്കാർക്കും ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് എൽബിഎസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ ജനുവരി ഒന്പതിന് നടക്കും.
വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എസ്സി / എസ്ടി വിഭാഗത്തിലുള്ള അപേക്ഷകർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്കും രാവിലെ 11നകം നേരിട്ട് ഹാജരായി സ്പോട്ട് അലോട്ട്മെന്റിൽ പങ്കെടുക്കാം.
നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള ഓതറൈസേഷൻ ഫോം മുഖേന പങ്കെടുക്കാം. മുൻ അലോട്ട്മെന്റുകൾ വഴി പ്രവേശനം നേടിയവർ എൻഒസി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് : 04712560363, 364.