തൃശൂർ: സംഗീതനാടക അക്കാദമി സംഘടിപ്പിക്കുന്ന സംസ്ഥാനതല കഥാപ്രസംഗ മഹോത്സവത്തിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജനുവരി 20 വരെ നീട്ടി. 20നും 40നും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം.
താൽപര്യമുwww.keralasangeethanatakaakademi.inൽനിന്ന് അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്ത്, അവതരണത്തിന്റെ 15 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സഹിതം അപേക്ഷിക്കണം. നേരിട്ടോ, തപാൽ/കൊറിയർ മുഖേനയോ മാത്രമേ അപേക്ഷ സ്വീകരിക്കൂ.