‘ടെകാത്ലോണ് 2024’ രജിസ്ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരളയും അണ്സ്റ്റോപ്പും സംയുക്തമായി ടെക്പ്രേമികൾക്കായി ‘ഐസിടിഎകെ ടെകാത്ലോണ് 2024’ മത്സരം സംഘടിപ്പിക്കുന്നു.
നൂതന ആശയങ്ങൾ, സർഗാത്മകത, സഹകരണം എന്നിവ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത മത്സരം, ടെക്നോളജിയിൽ പ്രതിഭ തെളിയിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച വേദിയാണ്.
നൂതന ആശയ സമർപ്പണം, പ്രശ്നപരിഹാരം, കോഡ് ഗോൾഫ്, ടെക് ക്വിസ് എന്നീ ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിൽ ബിരുദ, ബിരുദാനന്തര വിദ്യാഥികൾക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2025 ജനുവരി എട്ടു വരെ tinyurl.com/techathlon24 എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം.