ബിഎസ്സി പാരാമെഡിക്കൽ സ്പോട്ട് അലോട്ട്മെന്റ്
തിരുവനന്തപുരം: 202425 അധ്യയന വർഷത്തെ ബിഎസ്സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്ക് സർക്കാർ/സ്വാശ്രയ കോളജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് 20ന് എൽബിഎസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ എൽബിഎസ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ രാവിലെ 11നകം നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം. മുൻ അലോട്ട്മെന്റുകളിലൂടെ കോളജുകളിൽ പ്രവേശനം ലഭിച്ചവർ ഈ സ്പോട്ട് അലോട്ട്മെന്റിനുവേണ്ടിയുള്ള നിരാക്ഷേപപത്രം ഹാജരാക്കണം. ഒഴിവുകളുടെ വിശദാംശങ്ങൾ www.lbscentre.kerala.gov.in വെബ്സൈറ്റിൽ അലോട്ട്മെന്റിനു മുൻപ് പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർ അന്നേ ദിവസം തന്നെ നിർദിഷ്ടഫീസ് ഒടുക്കി 23നകം കോളജുകളിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക് : 04712560363, 36.