ബിഫാം: പ്രവേശന പരീക്ഷാ ജനുവരി അഞ്ചിന്
തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ/സ്വകാര്യ ഫാർമസി കോളജുകളിലെ 202425 അധ്യയന വർഷത്തെ ബിഫാം (ലാറ്ററൽ എൻട്രി) കോഴ്സിലേയ്ക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ ജനുവരി അഞ്ചിന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ നടക്കും. വിശദ വിവരങ്ങൾക്ക്: www.cee.kerala.gov.in, 0471 2525300.